• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷാഹിന ടീച്ചർ രാജി പ്രഖ്യാപിച്ചു; ചെയര്‍പേഴ്സൺ സ്ഥാനവും കൗൺസിലർ സ്ഥാനവും ഒഴിയും


Updated: September 3, 2018, 4:25 PM IST
ഷാഹിന ടീച്ചർ രാജി പ്രഖ്യാപിച്ചു; ചെയര്‍പേഴ്സൺ സ്ഥാനവും കൗൺസിലർ സ്ഥാനവും ഒഴിയും

Updated: September 3, 2018, 4:25 PM IST
മലപ്പുറം: വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന ടീച്ചര്‍ രാജി പ്രഖ്യാപിച്ചു. ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് നഗരസഭാ സെക്രട്ടറിക്ക് നാളെ കൈമാറും. സഹപ്രവര്‍ത്തകരുടെ പിന്തുണക്കുറവും നിസഹകരണവുമാണ് രാജിക്ക് കാരണമെന്ന് ഷാഹിന ടീച്ചര്‍ പറഞ്ഞു.

ഏറെ കാലമായി വളാഞ്ചേരി മുനിസിപ്പല്‍ ഭരണസമിതിയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കൊടുവിലാണ് ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന ടീച്ചര്‍ രാജി നല്‍കിയത്. വെള്ളിയാഴ്ച്ചയാണ് മുനിസിപ്പല്‍ മുസ്ലിം ലീഗ് ഭാരവാഹികൾക്ക് ടീച്ചര്‍ രാജി വെച്ചതായുള്ള കത്ത് ലഭിക്കുന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കുന്നതായി നേതൃത്വത്തിന് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി നേരത്തെ ഷാഹിന ടീച്ചറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചതായി അറിയിച്ചുകൊണ്ട് ഷാഹിന ടീച്ചര്‍ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൗണ്‍സിലര്‍ സ്ഥാനം രാജി വെച്ചത് പുനഃപരിശോധിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനി പുനര്‍വിചിന്തനമില്ലെന്നും അധ്യാപന ജീവിതത്തിലേക്ക് തിരിച്ചു പോവുകയാണെന്നും ഷാഹിന ടീച്ചര്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ മുനിസിപ്പല്‍ മുസ്ലിം ലീഗിലും ഭരണസമിതിയിലും രാജി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും. കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജിയില്‍ ടീച്ചര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ മീമ്പാറ 28 ാം ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.

 
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍