#രാജു ഗുരുവായൂർതീരദേശത്ത് മധുര ചോളം വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് തൃശൂർ ജില്ലയിലെ വലപ്പാട് സര്‍വീസ് സഹകരണ ബാങ്ക്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അഞ്ചിടത്ത് ആറ് ഏക്കറിലായി നടത്തി വരുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഭാഗമായാണ് ചോളവും കൃഷി ചെയ്തത്.
വലപ്പാട് ബീച്ച് ചിത്രക്ക് തെക്കുവശത്താണ് 500 ചോള തൈകള്‍ നട്ടത്. ഇവയിലെല്ലാം ചോളം വിളഞ്ഞു കഴിഞ്ഞു. പച്ചയ്ക്ക് കഴിക്കുമ്പോള്‍ ഇളം മധുരമുള്ള ചോളമാണ്
ബാങ്ക് കൃഷി ചെയ്തത്. ചാഴൂരില്‍ നിന്നും തൃശൂരില്‍ നിന്നും വാങ്ങിയ തൈകളാണ് ജൈവവളം മാത്രം ഉപയോഗിച്ച് വിളയിച്ചത്.
You may also like:കേരളത്തിൽ സെപ്തംബറിൽ മാത്രം കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു [NEWS]ഹത്രാസ് ഇരയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചതിൽ കടുത്ത പ്രതിഷേധം [NEWS] യുഎഇയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം; 44 പേരെ രക്ഷപെടുത്തി [NEWS]ബാങ്ക് ജീവനക്കാരായ നിര്‍മല്‍ തോമസ്, വി.ബി. പ്രഭാഷ്, വി.എസ്. സൂരജ്, ടി.കെ. രാഗേഷ്, പി.വൈ. നിഖില്‍ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. മറ്റു ജീവനക്കാരും ഭരണസമിതി അംഗങ്ങളും ആഴ്ചയില്‍ ഒരു ദിവസം കൃഷി പരിപാലനത്തിനായി ഉണ്ടാകും.
ബാങ്ക് വലിയ പ്രധാന്യമാണ് കൃഷിക്ക് നല്‍കുന്നത്. ആറേക്കറില്‍ കുറ്റിപ്പയര്‍, അമര, ചെണ്ടുമല്ലി, കപ്പ, കൂര്‍ക്ക, അമര, പടവലം, പാവല്‍, ചീനി ചേമ്പ്, വെള്ളരി, 18മണി പയര്‍, ചീര എന്നിവയും 51 ഇനം ഔഷധ ചെടികളും കൃഷി ചെയ്യുന്നുണ്ട്. ചോളത്തിന്റെ വിളവെടുപ്പ് മുൻ നിയമസഭ സ്പീക്കർ കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു.
ബാങ്ക് പ്രസിഡന്റ് രജിഷ ശിവജി അധ്യക്ഷയായി. ഇ.കെ തോമസ് മാസ്റ്റർ, പി.എം അഹമ്മദ്, വി.ആർ ബാബു ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.