• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാളയാര്‍: വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടർ പുറത്ത്

കേസിന്റെ ഒരുഘട്ടത്തിലും സിപിഎം ഇടപെടില്ലെന്നും അപ്പീലിൽ വാദം നടത്താൻ മികച്ച അഭിഭാഷകരെ തന്നെ നിയമിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു

News18 Malayalam | news18
Updated: November 18, 2019, 11:46 AM IST
വാളയാര്‍: വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടർ പുറത്ത്
Valayar
  • News18
  • Last Updated: November 18, 2019, 11:46 AM IST IST
  • Share this:
തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. കേസില്‍ പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെതിരായാണ് നടപടിയുണ്ടായിരിക്കുന്നത്.പ്രതികൾക്കു വേണ്ടി ഹാജരായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനെയും നേരത്തെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.

കേസിന്റെ ഒരുഘട്ടത്തിലും സിപിഎം ഇടപെടില്ലെന്നും അപ്പീലിൽ വാദം നടത്താൻ മികച്ച അഭിഭാഷകരെ തന്നെ നിയമിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read-വാളയാർ കേസ്: ആരോപണവിധേയനായ പാലക്കാട് CWC ചെയർമാനെ മാറ്റി

വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. സിപിഎം പ്രവർത്തകർ ഇടപെട്ട് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നും അന്വേഷണത്തിന് തുടക്കം മുതൽ തന്നെ വീഴ്ചകൾ ഉണ്ടായി എന്നുമായിരുന്നു ആരോപണം. ഇന്നും വിഷയം സഭയിൽ ഉയർന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി.
First published: November 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...