വാളയാർ: തുടരന്വേഷണം അനിവാര്യമെന്ന് സർക്കാര്; അപ്പീൽ സമർപ്പിച്ചു
രണ്ടാമത്തെ കുട്ടിയുടെ മരണത്തിലും അമ്പേഷണം കാര്യക്ഷമമായില്ലെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നു

walayar
- News18
- Last Updated: November 20, 2019, 12:18 PM IST
കൊച്ചി: വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി, പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായി. അതുകൊണ്ട് തന്നെ തുടരന്വേഷണവും തുടർ വിചാരണയും അനിവാര്യമാണെന്നാണ് സർക്കാർ ഹർജിയിൽ വിശദീകരിക്കുന്നത്. വാളയാറിൽ സഹോദരികളായ പെൺകുട്ടികൾ മരിച്ച കേസിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതി വിധിയ്ക്കെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.
Also Read-വാളയാർ പോസ്റ്റ്മോർട്ടം; ഞെട്ടിത്തരിക്കാതെ ഈ ഡോക്ടറുടെ കുറിപ്പ് നിങ്ങൾക്ക് വായിക്കാൻ കഴിയുമോ? പെൺകുട്ടികളുടെ ദുരൂഹ മരണങ്ങളിലെ അന്വേഷണത്തിലും കേസ് നടത്തിപ്പിലുമുണ്ടായ ഗുരുതരമായ വീഴ്ചകൾ തുറന്നു കാട്ടിയാണ് അപ്പീൽ നൽകിയത്.ആദ്യ പെൺകുട്ടിയുടെ മരണശേഷം നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിരുന്നു.എന്നാൽ ഈ ദിശയിലേക്ക് അന്വേഷണം നീങ്ങിയില്ല. അന്വേഷണത്തിലെ ഈ വീഴ്ചയാണ് രണ്ടാം പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയത്.
രണ്ടാം പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഫോറൻസിക് സർജൻ സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കി പെൺകുട്ടിയുടേത് കൊലപാതകമെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിലും അന്വേഷണമുണ്ടായില്ല.
കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പോലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ലെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.
Also Read-വാളയാര്: വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടർ പുറത്ത്
കേസിലെ സാക്ഷികളുടെ രഹസ്യ മൊഴി മജിസ്ടേറ്റ് രേഖപ്പെടുത്തിയെങ്കിലും അതൊന്നും വിചാരണ സമയത്ത് ഉപയോഗിച്ചില്ല.പ്രതികളുടെ ബന്ധുക്കളായ സാക്ഷികൾ കൂറുമാറിയപ്പോൾ അവരെ വിസ്തരിയ്ക്കാനുമായില്ല. തെളിവുകൾ അന്തിമമായി പരിശോധിച്ച ശേഷമേ അന്തിമ റിപ്പോർട്ട് നൽകാവൂ എന്ന കീഴ് വഴക്കവും ഇവിടെ ലംഘിച്ചു. വീഴ്ച വരുത്തിയ പ്രോസിക്യുട്ടർക്കെതിരെ നടപടിയെടുത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിന്റെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങളിലും പിഴവു പറ്റിയതിനാൽ തുടരന്വേക്ഷണവും പുനർ വിചാരണയും അനിവാര്യമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. കേസിൽ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി ഉത്തരവ് റദ്ദാക്കുക, പുനർവിചാരണ നടത്തുക തുടങ്ങിയ ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിണ്
Also Read-വാളയാർ പോസ്റ്റ്മോർട്ടം; ഞെട്ടിത്തരിക്കാതെ ഈ ഡോക്ടറുടെ കുറിപ്പ് നിങ്ങൾക്ക് വായിക്കാൻ കഴിയുമോ?