വാളയാർ: പ്രതികൾ സിപിഎം പ്രവർത്തകർ തന്നെയെന്നാവർത്തിച്ച് പെൺകുട്ടികളുടെ അമ്മ

മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്നും കുട്ടികളുടെ അമ്മ

News18 Malayalam | news18
Updated: November 5, 2019, 10:55 AM IST
വാളയാർ: പ്രതികൾ സിപിഎം പ്രവർത്തകർ തന്നെയെന്നാവർത്തിച്ച് പെൺകുട്ടികളുടെ അമ്മ
കുട്ടികളുടെ അമ്മ മാധ്യമങ്ങൾക്ക് മുൻപിൽ
  • News18
  • Last Updated: November 5, 2019, 10:55 AM IST IST
  • Share this:
പാലക്കാട്: വാളയാർ കേസിൽ പ്രതികൾ സിപിഎം പ്രവർത്തകര്‍ തന്നെയെന്നാവർത്തിച്ച് മരിച്ച പെൺകുട്ടികളുടെ അമ്മ. പ്രതികൾ സിപിഎം പരിപാടികളിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും പങ്കെടുക്കാറുണ്ടെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തെ ആരോപിച്ചിരുന്നുവെങ്കിലും ഇത് ഇവരെക്കൊണ്ട് ആരോ നിർബന്ധിച്ച് പറയിപ്പിക്കുന്നതാണെന്ന തരത്തിൽ സിപിഎം പ്രതികരിച്ചിരുന്നു.

കേസിൽ  രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ല. സി.പി.എമ്മുകാരാണ് പ്രതികളെന്ന് കുട്ടികളുടെ അമ്മയെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് എംബി രാജേഷ് ആണ് ആരോപിച്ചത്. പ്രതികള്‍ക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ പ്രതികരണം.

Also Read-വാളയാർ സംഭവം: പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താല്‍; KSRTC സർവീസ് നടത്തുന്നില്ല

കേസിൽ ഹൈക്കോടതിയിൽ ഉടൻ അപ്പീൽ സമർപ്പിക്കുമെന്നും ന്യൂസ് 18നോട് സംസാരിക്കവെ ഇവർ വ്യക്തമാക്കി. മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്നും കുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു. അതേസമയം വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് ജില്ലയിൽ നടത്തുന്ന ഹർത്താൽ പുരോഗമിക്കുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading