നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'സര്‍ക്കാരിന്റെ സമവായ നീക്കത്തിന് പിന്തുണ; ആദ്യം പ്രശ്‌നമുണ്ടെന്ന് സമ്മതിക്കണം'; വത്സന്‍ തില്ലങ്കേരി

    'സര്‍ക്കാരിന്റെ സമവായ നീക്കത്തിന് പിന്തുണ; ആദ്യം പ്രശ്‌നമുണ്ടെന്ന് സമ്മതിക്കണം'; വത്സന്‍ തില്ലങ്കേരി

    സമൂഹത്തിൽ സ്പർദ്ധ വളർത്താൻ ഇരിക്കാൻ സർക്കാർ നീക്കത്തെ സ്വാഭാവികമായും സ്വാഗതം ചെയ്യുന്നതായി വത്സൻ തില്ലങ്കേരി വ്യക്തമാക്കി

    വത്സന്‍ തില്ലങ്കേരി

    വത്സന്‍ തില്ലങ്കേരി

    • Share this:
    കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ആർഎസ്എസ് നേതാവും ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ഇന്ന് ഉച്ചയോടെ പാലാ ബിഷപ്പ് ഹൗസിലെത്തിയ വത്സൻ തില്ലങ്കേരി ബിഷപ്പിന് പൂർണപിന്തുണ പ്രഖ്യാപിച്ചു.  തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ എത്തി അദ്ദേഹം ഈ വിഷയത്തിൽ സർക്കാർ നടത്തുന്ന സമവായ നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.

    സർക്കാരിന് പിന്തുണ നൽകുമ്പോഴും ഈ വിഷയത്തെ അഭിമുഖീകരിക്കേണ്ട രീതിയെക്കുറിച്ച് ആർഎസ്എസിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. അടിപിടി അല്ല ചർച്ചചെയ്തു തീർക്കാൻ. നേരിട്ട് ഇടപെടണംഈ നീക്കം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായാൽ മാത്രമാണ് പ്രശ്നം തീരുക.ആദ്യം പ്രശ്നമുണ്ടെന്ന് സമ്മതിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് വത്സൻ തില്ലങ്കേരി പാലായിൽ അഭിപ്രായപ്പെട്ടു.

    പ്രശ്നത്തെ അഭിമുഖീകരിക്കാൻ ആണ് സർക്കാർ നീക്കം നടത്തേണ്ടത്. എന്നാൽ സമൂഹത്തിൽ സ്പർദ്ധ വളർത്താൻ ഇരിക്കാൻ സർക്കാർ നീക്കത്തെ സ്വാഭാവികമായും സ്വാഗതം ചെയ്യുന്നതായി വത്സൻ തില്ലങ്കേരി വ്യക്തമാക്കി. എന്നാൽ ചർച്ചയിലൂടെ മാത്രം പരിഹരിക്കാവുന്ന ഒരു വിഷയമല്ല ഇതൊന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

    കഴിഞ്ഞ 15 വർഷമായി ആർഎസ്എസ് ഇതേ വിഷയം ഉയർത്തി കാട്ടുന്നതായി വത്സൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു. ലൗ ജിഹാദ് നാർക്കോട്ടിക് ജിഹാദ് മാത്രമല്ല സമൂഹത്തിൽ ഉള്ളത്, ലാൻഡ് ജിഹാദ് അടക്കമുള്ള വിഷയങ്ങൾ സമൂഹത്തിൽ സജീവമാണ് എന്നും വത്സൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു. ഓരോ ഗ്രാമങ്ങളിലും നേരിടുന്ന പ്രശ്നമാണ് ഇത്. അതുകൊണ്ട് തന്നെ അതാത് പ്രദേശങ്ങളിൽ എത്തി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്നും വത്സൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു.  അതുകൊണ്ടുതന്നെ സർക്കാർ ഇതിൽ തുടർച്ചയായി എടുക്കുന്ന  നടപടികൾ കണ്ട ശേഷം മാത്രമേ അന്തിമമായി വിലയിരുത്താനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    Also Read-'ആ ചാപ്റ്റര്‍ ക്ലോസ്ഡ്; പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു'; പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍

    പാലാ ബിഷപ്പിന്റെ അഭിപ്രായ പ്രകടനത്തിൽ അദ്ദേഹത്തെ പൂർണമായും പിന്തുണയ്ക്കുകയാണ് വത്സൻ തില്ലങ്കേരി. അദ്ദേഹവുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു പറയാനാകില്ല എന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

    ലൗ ജിഹാദും നാർകോട്ടിക് ജിഹാദ് ഉണ്ടെന്ന് നിലപാടിലാണ് ആർഎസ്എസ്. കോടതികൾ ഇതിനെ തള്ളി പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ആ വാക്ക് അല്ല പ്രശ്നം എന്നായിരുന്നു മറുപടി. വിരമിച്ച സമയത്ത് ആണെങ്കിൽ പോലും രണ്ട് ഡിജിപി മാർ തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞതായി വത്സൻ തില്ലങ്കേരി ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാടിലാണ് വത്സൻ തില്ലങ്കേരി.

    Also Read-ലൗ ജിഹാദ്: സിപിഎമ്മിന് ഇരട്ടത്താപ്പ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

    ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സിറ്റിംഗ് നടത്തിയാൽ ഇരകൾ വന്നു മൊഴി പറയും എന്നും വത്സൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു.  മന്ത്രി വി എൻ വാസവൻ പാലാ ബിഷപ്പ് ഹൗസിലെത്തി ചർച്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് വത്സൻ തില്ലങ്കേരിയും പാലായിലെത്തി ബിഷപ്പിന് പിന്തുണ നൽകിയത്. ഏതായാലും ആർഎസ്എസ് നേതാക്കളുടെ സന്ദർശനം സർക്കാറും സിപിയെമ്മും  നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. ആർഎസ്എസ് ഇതിനെ വർഗീയമായി ദുരുപയോഗം ചെയ്യുകയാണ് എന്നാണ് സിപിഎം അടക്കമുള്ളവർ അഭിപ്രായപ്പെട്ടിരുന്നത്.
    Published by:Jayesh Krishnan
    First published:
    )}