നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അറിയിപ്പ്: ഹയർസെക്കണ്ടറി പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവെച്ചു

  അറിയിപ്പ്: ഹയർസെക്കണ്ടറി പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവെച്ചു

  പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും

  exam

  exam

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി തീയറി പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവെച്ചു. മെയ് 5 ന് ആരംഭിക്കേണ്ടിയിരുന്ന മൂല്യനിർണയമാണ് മാറ്റിവെച്ചത്.

   പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. നേരത്തെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചിരുന്നു.

   കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തേ, കോവിഡ് വ്യാപനം കുറയുന്നതുവരെ മൂല്യനിര്‍ണയ ക്യാമ്പ് ഒഴിവാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ക്യാമ്പിൽ അഞ്ഞൂറ് പേർ വരെയാണ് ഉണ്ടാകുക.

   ക്യാമ്പ് മാറ്റിവെക്കില്ലെങ്കില്‍ മൂല്യ നിര്‍ണയത്തിന് കൂടുതല്‍ സബ് സെന്ററുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചേഴ്‌സ് അസോസിയേഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനവും നൽകിയിരുന്നു.

   Covid 19 | കോവിഡ് വ്യാപനം; മെയ് ഒന്നു മുതല്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു

   കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ മെയ് ഒന്നു മുതല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ വാര്‍ഡുകളും കണ്ടയ്‌മെന്റ് സോണുകളാക്കി മാറ്റിയതോടെ സ്വകാര്യബസുകളില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതായി ബസുടമകള്‍ പറയുന്നു.

   You may also like:Covid Vaccine | സംസ്ഥാനങ്ങളുടെ പക്കല്‍ ഒരു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ഉണ്ട്; കേന്ദ്ര സര്‍ക്കാര്‍

   നിലവില്‍ ബസുകള്‍ക്ക് ലഭിക്കുന്ന വരുമാനം ദിവസചിലവിനു പോലും തികയാത്ത സാഹചര്യത്തിലാണ് മെയ് 1 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്ക്കുന്നത്. ഇതിനായി വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷയായ ജി ഫോം നല്‍കിയാവും സര്‍വ്വീസുകള്‍ നിര്‍ത്തുക.

   ഇതിന് പുറമെ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട് എങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു തീരുമാനവും ഇല്ലാത്തത്തിനാലാണ് ബസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുന്നത് എന്നും ഉടമകള്‍ പറയുന്നു.

   ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി തന്ന രീതിയില്‍ നിലവിലെ ക്വാര്‍ട്ടര്‍ ടാക്‌സ് കൂടി ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമേ കുറച്ചു ബസുകള്‍ക്കെങ്കിലും സര്‍വീസ് നടത്തുവാന്‍ സാധിക്കുകയുള്ളുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിലവിലെ ടാക്‌സ് അടക്കേണ്ട അവസാന തിയതി മെയ് 15 ആണ്. ഇതൊരു സമര തീരുമാനം അല്ലെന്നും ലാഭകരമായി സര്‍വീസ് നടത്തുവാന്‍ സാധിക്കുന്ന ബസുകള്‍ക്ക് സര്‍വീസ് നടത്തുന്നതിന് തടസ്സമില്ല എന്നും ആള്‍ കേരള ബസ് ഓപ്പറേറ്റര്‍സ് ഓര്‍ഗാണൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ അറിയിച്ചു.
   Published by:Naseeba TC
   First published: