HOME /NEWS /Kerala / വന്ദേഭാരത് റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍; കാസർകോട് നിന്ന് ഉച്ചക്ക് 2.30 ന് പുറപ്പെടും

വന്ദേഭാരത് റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍; കാസർകോട് നിന്ന് ഉച്ചക്ക് 2.30 ന് പുറപ്പെടും

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 8 മണിക്കൂര്‍ 5 മിനിട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലര്‍ സര്‍വീസ്.

  • Share this:

    വന്ദേഭാരത് എക്‌സ്പ്രസിന്റെ റെഗുലര്‍ സര്‍വീസ് ഇന്ന് തുടങ്ങും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 2.30ന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 8 മണിക്കൂര്‍ 5 മിനിട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലര്‍ സര്‍വീസ്.

    തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്‌റ്റോപ്പുകളുള്ളത്. അതേസമയം നാളെ വന്ദേഭാരതിന് സര്‍വീസ് ഉണ്ടാകില്ല. കാസര്‍കോട് നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ടിക്കറ്റുകള് ഇപ്പോഴും ലഭ്യമാണ്. പക്ഷേ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള ടിക്കറ്റുകള്‍ ലഭ്യമില്ല. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് രണ്ട് വരെ വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. എറണാകുളത്ത് നിന്നും കാസര്കോട്ടേയ്ക്ക് മെയ് ഒന്നും വരെയും വന്ദേഭാരത് ട്രെയിനിന്‍റെ ടിക്കറ്റുകള്‍ വെയ് റ്റിംഗ് ലിസ്റ്റില്‍.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Vande Bharat Express