തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം നടക്കുന്ന ചൊവ്വാഴ്ച ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. 16341 ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, 16630 മംഗളൂരു-തിരുവനന്തപുരം മലബാര്‍, 12623 ചെന്നൈ-തിരുവനന്തപുരം മെയില്‍, 16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, 17230 സെക്കന്ദരാബാദ്-തിരുവനന്തപുരം ശബരി തുടങ്ങിയ ട്രെയിനുകള്‍ ചൊവ്വാഴ്ച കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച പുറപ്പെടേണ്ട 12624 തിരുവനന്തപുരം-ചെന്നൈ മെയില്‍, 16629 തിരുവനന്തപുരം-മംഗളൂരു മലബാര്‍ എന്നീ ട്രെയിനുകൾ കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുക.
ചൊവ്വാഴ്ച 06430 നാഗര്‍കോവില്‍-കൊച്ചുവേളി എക്സ്പ്രസ് നേമത്തും 06423 കൊല്ലം-തിരുവനന്തപുരം അണ് റിസര്‍വ്ഡ് സ്പെഷല്‍ കഴക്കൂട്ടത്തും യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങുന്ന 06424 തിരുവനന്തപുരം-കൊല്ലം അണ്റിസര്വ്ഡ് സ്പെഷല്‍ ചൊവ്വാഴ്ച കഴക്കൂട്ടത്ത് നിന്നും ഒപ്പം 06429 കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ് കൊച്ചുവേളിക്കു പകരം നെയ്യാറ്റിന്‍കരയില്‍ നിന്നുമായിരിക്കും സർവീസ് ആരംഭിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് 4.55ന് പുറപ്പെടേണ്ട തിരുവനന്തപുരം-സില്‍ച്ചര്‍ വീക്ക്ലി എക്സ്പ്രസ് വൈകീട്ട് 6.25 നേ തിരുവനന്തപുരത്തുനിന്ന് സര്‍വിസ് ആരംഭിക്കൂ. 16823 ചെന്നൈ എഗ്മോര്‍-കൊല്ലം അനന്തപുരി എക്സ്പ്രസ്, 16382 കന്യാകുമാരി-പുണെ പ്രതിദിന എക്സ്പ്രസ് എന്നിവക്ക് ചൊവ്വാഴ്ച നാഗര്‍കോവിലിനും തിരുവനന്തപുരത്തിനുമിടയില്‍ നിയന്ത്രണങ്ങളുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.