ഇന്റർഫേസ് /വാർത്ത /Kerala / കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ആദ്യ ട്രെയിൻ; വന്ദേഭാരത് കന്നിയാത്ര നാളെ

കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ആദ്യ ട്രെയിൻ; വന്ദേഭാരത് കന്നിയാത്ര നാളെ

ഒരു ദിവസം കാസര്‍ഗോഡ് നിര്‍ത്തിയിടുന്ന വന്ദേ ഭാരതിന്റെ ആദ്യ യാത്രയാണ് നാളെ ഉച്ചയ്ക്ക് കാസര്‍ഗോഡ് നിന്നും പുറപ്പെടുന്നത്.

ഒരു ദിവസം കാസര്‍ഗോഡ് നിര്‍ത്തിയിടുന്ന വന്ദേ ഭാരതിന്റെ ആദ്യ യാത്രയാണ് നാളെ ഉച്ചയ്ക്ക് കാസര്‍ഗോഡ് നിന്നും പുറപ്പെടുന്നത്.

ഒരു ദിവസം കാസര്‍ഗോഡ് നിര്‍ത്തിയിടുന്ന വന്ദേ ഭാരതിന്റെ ആദ്യ യാത്രയാണ് നാളെ ഉച്ചയ്ക്ക് കാസര്‍ഗോഡ് നിന്നും പുറപ്പെടുന്നത്.

  • Share this:

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ആദ്യ ട്രെയിൻ എന്ന നേട്ടം കൈവരിക്കുകയാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ഇന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന വന്ദേ ഭാരത് 14 സ്റ്റേഷനുകളിലും നിര്‍ത്തി രാത്രി 9.15ന് കാസര്‍ഗോഡ് എത്തിച്ചേരും. തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേയ്ക്കാണ് പൊതുജനങ്ങള്‍ക്കുളള കന്നി യാത്ര. ഒരു ദിവസം കാസര്‍ഗോഡ് നിര്‍ത്തിയിടുന്ന വന്ദേ ഭാരതിന്റെ ആദ്യ യാത്രയാണ് നാളെ ഉച്ചയ്ക്ക് കാസര്‍ഗോഡ് നിന്നും പുറപ്പെടുന്നത്.

Also read-‘വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് നന്ദി; കൂടുതൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’: മുഖ്യമന്ത്രി

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ രണ്ട് ദിവസത്തെക്കുള്ള എക്‌സിക്യൂട്ടീവ് ടികറ്റ് ഫുള്‍ ആയി കഴിഞ്ഞു. ചെയര്‍ കാറിന്റെ ടിക്കറ്റിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും ടിക്കറ്റെടുത്തിരിക്കുന്നത് യാത്ര ആഘോഷമാക്കി മാറ്റാനാണ്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ ചെയര്‍കാര്‍ നിരക്ക് 1590 രൂപയാണ്. എക്‌സിക്യൂടീവ് ക്ലാസില്‍ 2880 രൂപയുമാണ് ഭക്ഷണമുള്‍പ്പെടെയുളള നിരക്ക്.

അതിഗംഭീര സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി ജില്ലാ കമ്മറ്റി. യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യമായി പുറപ്പെടുന്നത് ഗംഭീമാക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ആര്‍.പ്രശാന്തും നാസര്‍ ചെര്‍ക്കളവും നിസാര്‍ പെര്‍വാഡും പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Kasaragod, Vande Bharat Express