കേരളത്തില്‍ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ചോർച്ചയെന്ന പ്രചരണം തെറ്റെന്ന് റെയില്‍വെ അധികൃതർ. മഴ പെയ്‌തതിന്‍റെ ഫലമായി എക്സിക്യൂട്ടീവ് കോച്ചിൽ ഒന്നിന്‍റെ എസി ഗ്രില്ലിൽ നിന്ന് വെള്ളം കോച്ചിനുള്ളിലേക്ക് വീഴുന്നത് കണ്ട് ചോർച്ചയെന്നു ചിലർ പ്രചരിപ്പിക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള വിദഗ്ധരും റെയിൽവെ ജീവനക്കാരും ട്രെയിൻ പരിശോധിച്ച് പ്രശ്നം പരിഹരിച്ചു. ആദ്യ സർവീസുകളിൽ ഇത്തരം പ്രശ്നങ്ങൾ സാധാരണയാണെന്നും കുറച്ചു ദിവസംകൂടി പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Also Read- കാസർഗോഡ് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; AC ഗ്രില്ലിൽ ചോർച്ച
ഉദ്ഘാടന യാത്രക്ക് ശേഷം സുരക്ഷ പരിശോധനയ്ക്കായി ട്രെയിൻ ഇന്നലെ രാത്രി 11 മണിയോടെ കണ്ണൂരിൽ എത്തിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം 11.24 ഓടെ കാസർഗോഡ് ട്രെയിൻ തിരിച്ചെത്തിച്ചതായും അധികൃതർ വിശദീകരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു യാത്രക്കാരുമായുള്ള വന്ദേഭാരതിന്‍റെ ആദ്യ സർവീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian railway, Kannur, Vande Bharat Express