തിരുവനന്തപുരം: നവോത്ഥാന സന്ദേശം ഉയര്‍ത്തി കേരളത്തില്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ വന്‍ ജനപങ്കാളിത്തം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു സ്ത്രീകള്‍ മതില് തീര്‍ത്തത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ കാസര്‍കോട് മതിലിന്റെ ആദ്യ കണ്ണിയായപ്പോള്‍. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് അവസാനത്തെ കണ്ണിയായി.
സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി വനിതകളാണ് സംസ്ഥാനത്ത് മതിലിന് നേതൃത്വം നല്‍കിത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിപിഐ ദേശീയ നേതാവ് ആനി രാജ, ഡോ. എം ലീലാവതി, മന്ത്രിമാരായ കെ.കെ ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ മതിലിനെ അഭിസംബോധന ചെയ്തു.
Also Read: LIVE- വനിതാ മതിൽ; ശൈലജ മുതൽ ബൃന്ദ വരെ അരക്കോടി വനിതകൾ അണിനിരന്ന പെൺകരുത്ത്സത്രീകള്ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില് മാറിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അതേസമയം ആളുകളെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചുമാണ് മതിലില്‍ പങ്കെടുപ്പിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
ഒരോ ജില്ലകളിലും സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആളുകളായിരുന്നു മതിലില്‍ അണിചേരാന്‍ എത്തിയത്. കാസര്‍കോട് ജില്ലയില്‍ 44 കിലോമീറ്ററാണ് മതില് തീര്‍ത്തത്. കണ്ണൂര്‍ ജില്ലയില്‍ മാഹിയിലെ പൂഴിത്തല വരെ 82 കിലോമീറ്റര്‍ നീണ്ട മതിലിലെ അംഗങ്ങള്‍ക്ക് പി കെ ശ്രീമതി എം പി പ്രതിജ്ഞ ചൊല്ലി കൊടുത്തു. കണ്ണൂര്‍ മേയര്‍ ഇ പി ലത, നിലമ്പൂര്‍ ആയിഷ, ഫെന്‍സിങ് താരം റിഷ തുടങ്ങിയവര്‍ ഇവിടെ പങ്കെടുത്തു.
Dont Miss: ജാതി സംഘടനകളല്ല നവോത്ഥാനത്തിന്റെ പതാകാവാഹകര്‍: വി.എസ്കോഴിക്കോട് ജില്ലയില്‍ വടകര അഴിയൂരില്‍ നിന്ന് തുടങ്ങിയ വനിതാ മതിലില്‍ മൂന്ന് ലക്ഷത്തോളം പേര് പങ്കെടുത്തു. മുതലക്കുളത്ത് എഴുത്തുകാരികളായ പി.വത്സല, കെ.പി സുധീര, ഖദീജ മുംതാസ്, ബി.എം സുഹ്റ, വനിതാ പ്രവര്‍ത്തകരായ കെ.അജിത, വി.പി സുഹ്റ, ദീദി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു. ഐക്യദാര്‍ഢ്യവുമായി നടി റിമ കല്ലിങ്കലും കോഴിക്കോട്ടെത്തി.
മലപ്പുറം ജില്ലയില്‍ ഐക്കരപ്പടി മുതല്‍ പാലക്കാട് അതിര്‍ത്തി ആയ പുലാമന്തോള്‍ വരെ 55 കിലോമീറ്റര്‍ ദൂരത്തിലാണ് വനിതാ മതില് തീര്‍ത്തത്. ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ സെക്രട്ടറി മറിയം ധവള മുഖ്യാതിഥിയായി. മന്ത്രി കെ ടി ജലീലിന്റെ ഭാര്യ ഫാതിമകുട്ടി മലപ്പുറത്തു മതിലിന്റെ ഭാഗമായി. വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്ത സമസ്ത ഇ.കെ വിഭാഗത്തിനെതിരെ കെ.ടി ജലീല്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
You Must Read This: വനിതാ മതില്: പങ്കെടുത്തില്ലെങ്കില്‍ നടപടിയെന്ന ഭീഷണിയുണ്ടായിരുന്നെന്ന് ചെന്നിത്തലസുപ്രീം കോടതി വിധിക്കെതിരെ കേരളത്തിലുണ്ടായ പ്രതിലോമ നിലപാടുകള്‍ക്കെതിരെയുള്ള സ്ത്രീ മുന്നേറ്റമായി വനിതാ മതിലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് പ്രസിഡണ്ട് അഡാ. പി സതീദേവി പറഞ്ഞു.
മധ്യകേരളത്തിലും ലക്ഷകണക്കിന് സ്ത്രീകളാണ് വനിതാ മതിലില്‍ അണിനിരന്നത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവര്‍ എറണാകുളം ജില്ലയിലാണ് മതില് ഒരുക്കിയത്. എറണാകുളം ജില്ലയില്‍ അങ്കമാലി പൊങ്ങം മുതല്‍ ആലപ്പുഴ ജില്ല അതിര്‍ത്തിയായ അരുര് വരെയായിരുന്നു വനിത മതില്. 49 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മൂന്ന് ലക്ഷം പേര് അണിനിരന്നെന്നാണ് സംഘടകരുടെ വിലയിരുത്തല്‍. ഇടപ്പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ എം ലീലാവതി അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്കാന് പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് ഡോ. എം ലീലാവതി പറഞ്ഞു.
Dont Miss: കാസര്‍കോട് സംഘര്‍ഷം; വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലേറ്തൃശ്ശൂരില് ചെറുതുരുത്തി മുതല്‍ കറുകുറ്റി പാങ്ങം വരെ 73 കിലോ മീറ്റര്‍ ദൂരത്തിലായിരുന്നു വനിത മതില്. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ പി എ സി ലളിത, മാലാ പാര്‍വതി, സൊലേസ് സ്ഥാപക ഷീബ അമീര്‍ , പാര്‍വ്വതി പവനന്, തുടങ്ങി നിരവധി പ്രമുഖര്‍ തൃശ്ശൂര്‍ കോര്പ്പറേഷന് മുന്നില്‍ വനിതാ മതിലില്‍ പങ്കെടുത്തു. വനിത മതിലിലെ സ്ത്രീകളുടെ പങ്കാളിത്തം കേരളം പുറകോട്ടല്ല മുന്നോട്ടാണെന്ന സൂചന നല്‍കുന്നുവെന്ന് കെ പി എ സി ലളിത പറഞ്ഞു.
പാലക്കാട് ജില്ലയിലെ പ്രവര്‍ത്തകര്‍ കൊളപ്പുള്ളി മുതല്‍ ചെറുതുരുത്തി വരെയാണ് അണി നിരന്നത്. പുലാമന്തോള്‍, പട്ടാമ്പി, കുളപ്പുള്ളി, ചെറുതുരുത്തി എന്നിവിടങ്ങളിലായി മുപ്പത് കിലോമീറ്ററിലേറെ ദൂരത്തില്‍ മൂന്നര ലക്ഷം പേര് പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. ജെആര്‍പി സംസ്ഥാന അധ്യക്ഷ സി കെ ജാനു കുളപ്പുള്ളിയില്‍ അണി ചേര്‍ന്നു. വനിതാ മതിലിലൂടെ സംസ്ഥാനത്ത് ശക്തമായ മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സി കെ ജാനു പറഞ്ഞു. സ്ത്രീകളെ ഇനിയും അവഗണിച്ചു സമൂഹത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ജാനു പറഞ്ഞു.
Related One: വനിതാ മതിലില്‍ ബൈക്ക് ഇടിച്ചുകയറി; നാല് പേര്‍ക്ക് പരുക്ക്ദേശീയ പാതയുടെ പടിഞ്ഞാറ് വശത്തായാണ് സ്ത്രീകള്‍ മതില് തീര്‍ത്ത്. പലയിടങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ ഇത് കോട്ടയായി മാറിയിരുന്നു. ശബരിമല യുവതി പ്രവേശനവിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില് പ്രഖ്യാപനം വന്നത്. സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നേതൃത്വത്തില്‍ നടന്ന വനിതാ മതിലില്‍ എസ് എന്‍ ഡി പിയും കെ പി എം എസും അടക്കമുളള സമുദായ സംഘടനകളും മുഖ്യസംഘാടകരായുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.