• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ശ്രീജിത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടു; നാണം കെട്ട് പൊലീസ്

news18
Updated: May 11, 2018, 2:36 AM IST
ശ്രീജിത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടു; നാണം കെട്ട് പൊലീസ്
news18
Updated: May 11, 2018, 2:36 AM IST
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ നാണക്കേടൊഴിയാതെ പൊലീസ്. ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പൊലീസ് കൈക്കൂലി വാങ്ങിയതായാണ് പുതിയ ആരോപണം. വീട്ടുകാരോട് 25,000 രൂപ ആവശ്യപ്പെടുകയും 15,000 രൂപ കൈപ്പറ്റുകയും ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ശ്രീജിത്തിന് ചികിത്സ നല്‍കാനും കേസ് ഒഴിവാക്കാനുമായാണ് പണം ആവശ്യപ്പെട്ടതെന്നാണ് വിവരം.
സിഐക്ക് നല്‍കാനെന്ന് പറഞ്ഞ് ഡ്രൈവറാണ് ശ്രീജിത്തിന്റെ ബന്ധുവില്‍നിന്നു പണം വാങ്ങിയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
Loading...

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ അടുത്ത ദിവസമാണ് കൈക്കൂലി വാങ്ങിയത്. ഇത് ശ്രീജിത്ത് കൊല്ലപ്പെട്ടശേഷം ഇടനിലക്കാരന്‍വഴി തിരികെ നല്‍കുകയും ചെയ്തു. അതേസമയം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് ശ്രീജിത്തിന്റെ കുടുംബാംഗങ്ങളില്‍ ചിലരുടെ മൊഴി എടുത്തു.

കേസില്‍ നാലു പൊലീസുകാരെക്കൂടി പ്രതിചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിമര്‍ദ്ദനം നടന്ന ദിവസം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയാണ് പ്രതി ചേര്‍ത്തത്.
First published: May 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍