വരാപ്പുഴ കസ്റ്റഡി കൊലപാതകം; ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി
വരാപ്പുഴ കസ്റ്റഡി കൊലപാതകം; ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി
സസ്പെന്‍ഷനിലായിരുന്ന പൊലീസുകാരെ കഴിഞ്ഞ ഡിസംബറില്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു
Sreejith Custody death New
Last Updated :
Share this:
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകത്തില്‍ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. സിഐ ക്രിസ്പിന് സാം, എസ്ഐ ദീപക് എന്നിവരുള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന പൊലീസുകാരെ കഴിഞ്ഞ ഡിസംബറില്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു.
കേസില്‍ കുറ്റപത്രം തയ്യാറാക്കിയ ശേഷമാണ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്രീജിത്ത് കൊല്ലപ്പെട്ടത്.
പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉത്തരവ് നാളെ പുറത്തിറങ്ങും. അനുമതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നേരത്തെ കേസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച ഹൈക്കോടതി കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളിയിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു പൊലീസ് മര്‍ദ്ദനത്തിനിരയായ ശ്രീജിത്ത് മരിക്കുന്നത്. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതത്തെ തുടര്‍ന്നായിരുന്നു മരണം. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.