പ്രശാന്ത് ദൈവദൂതനെന്ന് നിലമ്പൂര്‍ സംഘം, 1001 താമപ്പൂക്കളുമായി ബിജെപി വോട്ടഭ്യര്‍ഥന: വട്ടിയൂർക്കാവിലെ പ്രചരണതന്ത്രങ്ങൾ
വി കെ പ്രശാന്തിന് വേണ്ടി നിലമ്പൂരില്‍ നിന്നുളള സംഘമെത്തിയപ്പോള്‍ കോട്ടയത്ത് നിന്ന് താമരപൂവുമായാണ് സുരേഷിന് വേണ്ടി ഒരു സംഘമെത്തിയത്.

വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണം
- News18
- Last Updated: October 15, 2019, 5:55 PM IST
തിരുവനന്തപുരം: കോളിങ് ബെൽ കേട്ട് പുറത്തിറങ്ങിയ വലിയവിളയിലെ വോട്ടര്‍ ആദ്യമൊന്ന് ഞെട്ടി. മലബാര്‍ സ്ലാങ്ങില്‍ പ്രശാന്തിന് വേണ്ടി വോട്ടഭ്യര്‍ഥന. തീ പാറുന്ന പോരാട്ടം ആയതു കൊണ്ട് തന്നെ തലസ്ഥാനത്തിന് പുറത്തു നിന്നും നിരവധി പേരാണ് വട്ടിയൂര്‍കാവില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തുന്നത്.
വി കെ പ്രശാന്തിന് വേണ്ടി നിലമ്പൂരില്‍ നിന്നുളള സംഘമെത്തിയപ്പോള്‍ കോട്ടയത്ത് നിന്ന് താമരപൂവുമായാണ് സുരേഷിന് വേണ്ടി ഒരു സംഘമെത്തിയത്. വീടുകളില്‍ കയറി സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് സ്ഥാനാര്‍ഥിക്ക് വേണ്ടിയുളള വോട്ടഭ്യര്‍ഥന. പ്രളയം തകര്‍ത്തെറിഞ്ഞ നിലമ്പൂരിലെ പോത്തുകല്ലില്‍ നിന്ന് 40 പേരാണ് തിരുവനന്തപുരത്ത് ഉളളത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് വോട്ടഭ്യര്‍ഥന. അതിജീവനത്തിന് കരുത്ത് പകര്‍ന്ന സ്നേഹിതന്റെ ജയത്തിന് വേണ്ടിയാണ് എത്തിയതെന്ന് വലിയവിളയിലെത്തിയ സഹീര്‍ പറയുന്നു. പിസി തോമസ് വിഭാഗം യുത്ത് ഫ്രണ്ട് പ്രവര്‍ത്തകരാണ് താമരപ്പൂക്കളുമായി വട്ടിയുര്കാവുകാരെ ഞെട്ടിച്ചത്. 1001 താമരപ്പൂക്കളുമായാണ് സംഘമെത്തിയത്. താമരപ്പൂവിന് പകരം താമരക്കൊരു വോട്ട് എന്നതാണ് അഭ്യര്‍ഥന.
കൂട് എത്താറായി എന്ന് വിളിച്ചു പറഞ്ഞ കോട്ടയംകാരുടെ നാട്
പവിത്രമായ പുഷ്പം കിട്ടുമ്പോള്‍ വോട്ടര്‍മാരുടെ മനസു മാറുമെന്നാണ് യൂത്ത് ഫ്രണ്ട് നേതാവ് സഞ്ജീവ് ഗോപാലകൃഷ്ണന്റെ വാദം. ആകെ 5005 താമരപ്പൂക്കള്ക്കാണ് തമിഴ്നാട്ടില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുളളത്. 1001 എണ്ണം ഇന്ന് വട്ടിയൂര്‍കാവില്‍ നല്‍കിയെന്നും വരും ദിവസങ്ങളില്‍ മറ്റ് മണ്ഡലങ്ങളിലും താമരപ്പൂ വോട്ടാക്കുമെന്നുമാണ് ഇവരുടെ വാദം.
അതേസമയം, പതിവില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ ആക്ഷേപഹാസ്യവുമായി കളം പിടിക്കാനുളള ശ്രമങ്ങളിലാണ് യുഡിഎഫ്. കൊലപാതക രാഷ്ട്രീയം, പി എസ് സി പരീക്ഷാ തട്ടിപ്പ് എന്നിവയെല്ലാം വിഷയങ്ങളാണ്. ദിവസേന എട്ടിലധികം കേന്ദ്രങ്ങളിലാണ് സ്ംസ്ഥാനത്തിന് പുറത്ത് നിന്നടക്കം എത്തിയവരുടെ കലാപ്രകടനം.
വി കെ പ്രശാന്തിന് വേണ്ടി നിലമ്പൂരില്‍ നിന്നുളള സംഘമെത്തിയപ്പോള്‍ കോട്ടയത്ത് നിന്ന് താമരപൂവുമായാണ് സുരേഷിന് വേണ്ടി ഒരു സംഘമെത്തിയത്. വീടുകളില്‍ കയറി സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് സ്ഥാനാര്‍ഥിക്ക് വേണ്ടിയുളള വോട്ടഭ്യര്‍ഥന. പ്രളയം തകര്‍ത്തെറിഞ്ഞ നിലമ്പൂരിലെ പോത്തുകല്ലില്‍ നിന്ന് 40 പേരാണ് തിരുവനന്തപുരത്ത് ഉളളത്.