കോഴിക്കോട്: ഓണകിറ്റിലെ പപ്പടത്തിൽ അനിയന്ത്രിതമായ തോതിൽ രാസവസ്തു കലർന്നെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഈ പശ്ചത്തലത്തിലാണ് മുഖ്യമന്ത്രിക്ക് ഭക്ഷ്യയോഗ്യമായ
പപ്പടം ക്ലിഫ് ഹൗസിലേക്ക് അയച്ചുകൊണ്ട് യുവമോർച്ചയുടെ പ്രതിഷേധം.
കോഴിക്കോട് റെഡ്പോസ്റ്റോഫീസിൽ നിന്നാണ്ഭക്ഷ്യയോഗ്യമായ
പപ്പടം മുഖ്യമന്ത്രിക്ക് പാർസൽ അയച്ചത്. യുവമോർച്ച ജില്ല പ്രസിഡൻ്റ് ടി.രനീഷ് അദ്ധ്യക്ഷനായ പരിപാടി ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.
Also Read:
Supplyco| ആ 'പപ്പടം' കഴിച്ചോ? ; ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം; ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ആശങ്കപട്ടിണി പാവങ്ങളുടെ ഓണക്കിറ്റിലും, ലൈഫ്മിഷൻ പദ്ധതിയിലും കയ്യിട്ടുവാരിയവർ ലോക ദുരന്തമാണെന്ന് അഡ്വ. വി.കെ സജീവൻ പറഞ്ഞു.ഒരു പപ്പടം പോലും നോക്കി വാങ്ങാൻ സാധിക്കാത്തവരാണ് കേരളം ഭരിക്കുന്നത്.ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഉല്പന്നങ്ങൾ നൽകിയ കമ്പനികളെ കരിമ്പട്ടിയിൽപ്പെടുത്തണം.
Also Read:
Supplyco| ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം; കമ്പനിക്ക് ലേലത്തിൽ പങ്കെടുക്കാൻ വിലക്ക് ഒരു മാസത്തേക്ക് മാത്രംഓണക്കിറ്റിലെ ശർക്കര, പപ്പടം, വെളിച്ചെണ്ണ എന്നിവയുടെ ഗുണനിലവാരം കുറഞ്ഞതും,സഞ്ചിക്ക് അമിത വില കൊടുക്കേണ്ടി വന്നതും സമഗ്രമായി അന്വേഷിക്കണം. സുതാര്യമായിടെൻഡർ വിളിക്കാതെയും, ഗുണനിലവാരം ഉറപ്പു വരുത്താതെയും മുന്നോട്ട് പോയത് അതീവ ഗുരുതരമായ വിഷയമാണ്.
വൻ അഴിമതി നടത്തുവാൻ വേണ്ടിയായിരുന്നു ഇതെല്ലാം.ആഗസ്ത് ആദ്യവാരം വിതരണം ചെയ്ത പപ്പട കിറ്റുകൾ ഇനി എവിടുന്ന് തിരിച്ചു വിളിക്കാനാണന്നും വി കെ സജീവൻ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.