• HOME
  • »
  • NEWS
  • »
  • kerala
  • »
  • വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

സംഘടനാപരമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കുള്ളില്‍ ഏറെ നാളുകളായി പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് നേതൃമാറ്റം

  • Share this:

    വർക്കല എംഎല്‍എ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജില്ലയിൽ നിന്നുള്ള സംസ്ഥാനസമിതി അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തിരുന്നു. നിലവിലെ  ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് ജോയ് സ്ഥാനത്തേക്ക് എത്തുന്നത്.

    യോഗത്തില്‍ സംസ്ഥാന നേതൃത്വം തന്നെയാണ് വി.ജോയിയുടെ പേര്‌ മുന്നോട്ടുവച്ചതെന്നാണ് സൂചന. വി.ജോയിയെ ജില്ലാ സെക്രട്ടറിയായി അംഗീകരിക്കുന്നതിനായി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് തന്നെ യോഗം ചേരും.

    സംഘടനാപരമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കുള്ളില്‍ ഏറെ നാളുകളായി പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് നേതൃമാറ്റം. മേയറുടെ കത്ത് വിവാദവും ഡിവൈഎഫ്‌ഐയിലെ ലഹരിമാഫിയ ബന്ധം വലിയ വിവാദമാകുകയും നടപടി വൈകിയത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

    Published by:Arun krishna
    First published: