സഭാചട്ടങ്ങൾക്ക് എതിരായി പ്രവർത്തിച്ചു; സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ വത്തിക്കാൻ തള്ളി

തന്‍റെ വാദം കേൾക്കാത്തത് നിർഭാഗ്യകരമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു

News18 Malayalam | news18
Updated: October 16, 2019, 2:41 PM IST
സഭാചട്ടങ്ങൾക്ക് എതിരായി പ്രവർത്തിച്ചു; സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ വത്തിക്കാൻ തള്ളി
സിസ്റ്റർ ലൂസി കളപ്പുര
  • News18
  • Last Updated: October 16, 2019, 2:41 PM IST IST
  • Share this:
കൽപറ്റ: ഫ്രാൻസിസ്കൻ സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താക്കിയതിന് എതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളി. പുറത്താക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീലാണ് വത്തിക്കാൻ തള്ളിയത്. പരാതി നിരാകരിച്ചു എന്ന് വ്യക്തമാക്കിയുള്ള കത്ത് ഇന്ന് രാവിലെയാണ് ലഭിച്ചത്. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വത്തിക്കാൻ അയച്ച കത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, തന്‍റെ വാദം കേൾക്കാത്തത് നിർഭാഗ്യകരമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. തന്‍റെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും മഠത്തിൽ നിന്ന് ഇറങ്ങാൻ താൻ തയ്യാറല്ലെന്നും സിസ്റ്റർ ലൂസി കളപ്പുര മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.

അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ ഫ്രാൻസിസ്കൻ സന്യാസിനി സഭ സിസ്റ്റർ ലൂസിയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സന്യസ്തസമൂഹത്തിൽ നിന്ന് ഓഗസ്റ്റ് ഏഴിന് പുറത്താക്കിയത്. സന്യാസിനി സമൂഹത്തിന്‍റെ ചട്ടങ്ങൾ ലംഘിച്ചതിനാലാണ് പുറത്താക്കിയതെന്നാണ് വിശദീകരണം.

സിസ്റ്റർ ലൂസി കളപ്പുരയെ സന്യസ്തസമൂഹത്തിൽ നിന്ന് പുറത്താക്കി

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിനെ തുടർന്നുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നായിരുന്നു നടപടി. മെയ് 11 ന് ചേർന്ന ഫ്രാൻസിസ്കൻ സന്യാസിനി സഭയുടെ ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു പുറത്താക്കാൻ തീരുമാനം ഉണ്ടായത്. എഫ് സി സി സന്യാസ സഭാംഗമായ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പുറത്താക്കിയാല്‍ ഒരു അവകാശവും ഉണ്ടാകില്ലെന്നും അതിനാല്‍ സ്വമേധായാ പുറത്ത് പോകണമെന്നുമായിരുന്നു നിർദ്ദേശം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading