നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിസ്റ്റര്‍ ലൂസി കളപ്പുരയുടെ രണ്ടാം അപ്പീലും വത്തിക്കാന്‍ തള്ളി

  സിസ്റ്റര്‍ ലൂസി കളപ്പുരയുടെ രണ്ടാം അപ്പീലും വത്തിക്കാന്‍ തള്ളി

  സന്യാസിസഭയില്‍ നിന്നും പുറത്താക്കിയ നടപടി നിര്‍ത്തിവയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സിസ്റ്റർ അപ്പീൽ നൽകിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   വയനാട്: എഫ്സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ  സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയ രണ്ടാമത്തെ അപേക്ഷയും വത്തിക്കാൻ തള്ളി.

   സന്യാസി സഭയില്‍ നിന്നും പുറത്താക്കിയ നടപടി നിര്‍ത്തിവയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സിസ്റ്റർ അപ്പീൽ നൽകിയത്. ഇത് നിരാകരിച്ചുകൊണ്ടുള്ള  മറുപടി ലഭിച്ചെന്ന് സിസ്റ്റർ സ്ഥിരീകരിച്ചു.

   ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനു പിന്നാലെയാണ് സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതിനു പിന്നാലെ സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

   അതേസമയം, സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്.

   Also Read മനുഷ്യ മഹാശൃംഖലയ്ക്ക് പിന്തുണയുമായി നവദമ്പതിമാരും; അണിചേർന്ന് സിസ്റ്റർ ലൂസി കളപ്പുര 
   Published by:Aneesh Anirudhan
   First published:
   )}