തിരുവനന്തപുരം: കെ. മുരളീധരൻ എം.പിക്കു പിന്നാലെ വട്ടിയൂർക്കാവിലെ ഇടതു സ്ഥാനാർഥി വി.കെ പ്രശാന്തിനെതിരെ പദ്മജ വേണുഗോപാലും. ജനങ്ങള്‍ നല്‍കിയ സാധനങ്ങള്‍ കയറ്റി അയയ്ക്കാന്‍ മേയര്‍ ബ്രോയുടെ ആവശ്യമില്ല. ആദ്യ പ്രളയത്തില്‍ മേയര്‍ എവിടെ ആയിരുന്നെന്നും പദ്മജ ചോദിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി കെ.മോഹന്‍ കുമാര്‍ ശുദ്ധ ഹൃദയനായതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ച് പരാതി പറഞ്ഞത്. വട്ടിയൂര്‍ക്കാവിലെ പ്രചാരണത്തില്‍ ഒരു കുറവുമില്ല. അച്ഛനോടുള്ള സ്നേഹം കൊണ്ടാണ് തന്റെ പേര് വട്ടിയൂർക്കാവിൽ ഉയര്‍ന്നതെന്നും പദ്മജ പറഞ്ഞു.
പ്രളയ ബാധിതര്‍ക്കായി ജനങ്ങള്‍ കൈയയച്ച് നല്‍കിയ സഹായം കയറ്റിയയച്ചതാണോ പ്രശാന്തിന്റെ പ്രവര്‍ത്തന മികവെന്ന് കെ. മുരളീധരനും നേരത്തെ വിമർശിച്ചിരുന്നു. നഗരസഭ നടത്തിയ പ്രളയ ദുരിതാശ്വാസം ഉയർത്തിക്കാട്ടി വട്ടിയൂർക്കാവിൽ ഇടതു സ്ഥാനാർഥിക്കു വേണ്ടി പ്രചരണം നടത്തുന്നതിനെതിരെയാണ് മുരളീധരൻ രംഗത്തെത്തിയത്.
Also Read 'ഒരു കള്ളവാറ്റുകാരന്റെയും മാസപ്പടി ഡയറിയില്‍ എന്റെ പേരില്ല' കടകംപള്ളിക്ക് മറുപടിയുമായി കുമ്മനം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anchodinch, By Election in Kerala, Vattiyoorkavu By-Election