നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വട്ടിയൂര്‍ക്കാവിലെ ഫലം അപ്രതീക്ഷിതമല്ല; കെ. മോഹൻകുമാർ

  വട്ടിയൂര്‍ക്കാവിലെ ഫലം അപ്രതീക്ഷിതമല്ല; കെ. മോഹൻകുമാർ

  കെ. മുരളീധരനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് താനല്ലെന്നും മോഹൻ കുമാർ.

  News18

  News18

  • Share this:
   തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഫലം അപ്രതീക്ഷിതമല്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മോഹൻകുമാർ. പ്രചാരണത്തിൽ കൃത്യമായി മുന്നേറാന്‍ ഇടതു മുന്നണിക്ക് കഴിഞ്ഞു. കെ. മുരളീധരനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് താനല്ലെന്നും മോഹൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

   ജൂണ്‍ മുതല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുമുന്നണി ശ്രദ്ധിച്ചു. മേയറുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനം മുതല്‍ ഇതിനായി ഉപയോഗിച്ചു. നഗരഭരണം സമ്മര്‍ദ്ദ ശക്തികളെ ഉപയോഗിക്കുന്നതിന് വിനിയോഗിച്ചെന്നും മോഹൻകുമാർ പറഞ്ഞു.

   സമൂഹമാധ്യമങ്ങളും ദ്യശ്യ മാധ്യമങ്ങളും ഉപയോഗിച്ചുള്ള പ്രചരണ സാധ്യതയിലേക്ക് മാറേണ്ട കാലമായി.  ഉറുമ്പിനെ ഒട്ടകമാക്കാനുള്ള രീതി വന്നിരിക്കുന്നു. ചില സമുദായങ്ങളുടെ പിന്തുണ മറ്റ് വിഭാഗങ്ങള്‍ക്കെതിരാണെന്ന് പ്രചരണം നടത്തി.  അതിനെ പ്രതിരോധിക്കാനായില്ലെന്നും മോഹൻകുമാർ പറഞ്ഞു.

   By Election Result | കോന്നിയിൽ യു.ഡി.എഫിനെ ഞെട്ടിച്ച് ഇടത് മുന്നേറ്റം

    

   First published: