തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയെ ചൊല്ലി തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ നാടകീയ രംഗങ്ങൾ. വട്ടിയൂർക്കാവിൽ സ്ഥാനാർഥിയായി പീതാംബരക്കുറുപ്പ് വേണ്ടെന്ന നിലപാടുമായി ഒരുവിഭാഗം പ്രവർത്തകർ രംഗത്ത് വന്നു. പീതാംബരക്കുറുപ്പ് വേണ്ടെന്ന് ആവശ്യപ്പെട്ട് നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിയോട് ആവശ്യപ്പെട്ടു. കെ മോഹൻകുമാറിനെയും നെയ്യാറ്റിൻകര സനലിനെയും പിന്തുണക്കുന്നവരാണ് ഇന്ദിരാഭവന് മുന്നിൽ പ്രതിഷേധിച്ചത്.
Also Read- വട്ടിയൂർക്കാവിൽ മേയർ വി കെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർഥിയാകും
ഇതിനിടെ, വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പ്രത്യേകം അഭിപ്രായം പറയില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. കോന്നിയിൽ അടൂർ പ്രകാശ് എംപി നിർദേശിച്ച റോബിൻ പീറ്ററെ ഒഴിവാക്കാൻ പത്തനംതിട്ടിയിലെ ഡിസി സി നേതൃത്വവും രംഗത്തുണ്ട്. എറണാകുളത്ത് ടി ജെ വിനോദിന്റെ പേരിൽ മാത്രമാണ് ഏകദേശ ധാരണയായത്. അരൂരിലെ സ്ഥാനാർഥിയെ സംബന്ധിച്ചും ചർച്ചകൾ തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Kpcc, Vattiyoorkavu By-Election, Vattiyoorkavu Election, Vattiyoorkkav By Election