വട്ടിയൂർക്കാവിൽ റോഡുകളിൽ 'സെഞ്ച്വറി' അടിച്ച് വി കെ പ്രശാന്ത് എംഎൽഎ; റോഡ് റോളർ കേക്ക് മുറിച്ച് ആഘോഷം
വട്ടിയൂർക്കാവിൽ റോഡുകളിൽ 'സെഞ്ച്വറി' അടിച്ച് വി കെ പ്രശാന്ത് എംഎൽഎ; റോഡ് റോളർ കേക്ക് മുറിച്ച് ആഘോഷം
ടാർ ചെയ്തും, ചെറിയ റോഡുകൾ കോൺക്രീറ്റ് ചെയ്തും ശരിയാക്കി. റോഡിലേയ്ക്ക് ചാഞ്ഞ മരങ്ങളുടെ ചില്ലകളും വെട്ടി ഒതുക്കി. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും എംഎൽഎ നേരിട്ട് സ്ഥലം സന്ദർശിച്ച് ഗുണമേന്മ ഉറപ്പ് വരുത്തി. ഈ രീതിയിലാണ് ചുരുങ്ങിയ ദിവസത്തിൽ 100 റോഡുകളുടെ പണി പൂർത്തിയാക്കിയത്
തിരുവനന്തപുരം: പ്രളയ സമയത്ത് ലോഡ് കണക്കിന് അവശ്യസാധനങ്ങൾ ദുരിത മേഖലയിലേയ്ക്ക് കയറ്റിവിട്ടാണ് മേയറായിരുന്ന വികെ പ്രശാന്ത് ഏവർക്കും സ്വീകാര്യനായതെങ്കിൽ എംഎൽഎ ആയപ്പോൾ മുൻഗണന നൽകിയത് റോഡുകൾക്കായിരുന്നു. എന്തായാലും ആ ലക്ഷ്യം ചുരുങ്ങിയ സമയത്തിൽ വികെ പ്രശാന്ത് പൂർത്തിയാക്കി. ചെറിയ കാലയളവിൽ സ്വന്തം നിയോജക മണ്ഡലത്തിൽ 100 റോഡുകളുടെ നവീകരണം പൂർത്തിയാക്കിയത് ആഘോഷമാക്കി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തും അണികളും.
ശേഷിക്കുന്ന സമയത്തിനുള്ളിൽ 60 റോഡുകളുടെ കൂടി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു. വട്ടിയൂർകാവ് നിയോജക മണ്ഡലത്തിലെ നൂറാമത്തെ റോഡിന്‍റെയും നവീകരണം എംഎൽഎ യുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. നൂറാമത്തെ റോഡിന്‍റ ഉദ്ഘാടനം റോഡ് റോളറിന്‍റെ മാതൃകയിലുള്ള കേക്ക് മുറിച്ചാണ് ആഘോഷമാക്കിയത്.
ശേഷിക്കുന്ന സമയം കൊണ്ട് 60 റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. രണ്ട് മാസം കൊണ്ട് അത് കൂടി നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. നഗര മേഖലയാണെങ്കിലും മുൻപ് മണ്ഡലത്തിലെ റോഡുകൾ വളരെ മോശം അവസ്ഥയിലായിരുന്നു. ഉപതെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് മുന്നോട്ട് വച്ച വാഗ്ദാനവും സഞ്ചാര യോഗ്യമുള്ള റോഡുകൾ ആയിരുന്നു. നഗരമേഖല കൂടുതൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അത്രത്തോളം മോശം അവസ്ഥയിലായിരുന്നു. പ്രത്യേകിച്ച് ശാസ്തമംഗലം- പേരൂർക്കട, മണ്ണാമൂല മെഡിക്കൽ -കോളജ്, കാച്ചാണി- നെട്ടയം വട്ടിയൂർക്കാവ് റോഡുകൾ. ഇവയെല്ലാം ആദ്യമെ മെച്ചപ്പെടുത്തി. ശേഷം പ്രാദേശിക റോഡുകൾ നിർമ്മിച്ച് തുടങ്ങി
ടാർ ചെയ്തും, ചെറിയ റോഡുകൾ കോൺക്രീറ്റ് ചെയ്തും ശരിയാക്കി. റോഡിലേയ്ക്ക് ചാഞ്ഞ മരങ്ങളുടെ ചില്ലകളും വെട്ടി ഒതുക്കി. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും എംഎൽഎ നേരിട്ട് സ്ഥലം സന്ദർശിച്ച് ഗുണമേന്മ ഉറപ്പ് വരുത്തി. ഈ രീതിയിലാണ് ചുരുങ്ങിയ ദിവസത്തിൽ 100 റോഡുകളുടെ പണി പൂർത്തിയാക്കിയത്
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.