തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം കെപിസിസി അധ്യക്ഷന്റേയും പ്രതിപക്ഷനേതാവിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണാ നായർ. ഗൗരവമായി അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ ഉറപ്പു നല്‍കിയിട്ടുണ്ട്. താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്നും വീണ നായർ പ്രതികരിച്ചു.
വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകളാണ് ആക്രിക്കടയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിക്കാൻ നൽകിയ പോസ്റ്ററുകൾ നന്ദൻകോട് സ്വദേശിയായ ബാലു ആക്രിക്കടയിലേക്ക് കടത്തിയെന്നാണ് പരാതി.
ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് നന്തന്‍കോഡ് വൈഎംആര്‍ ജങ്ഷനിലെ ആക്രിക്കടയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ആക്രിക്കടയുടെ ഷെഡിൽ പോസ്റ്ററുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കിലയോക്ക് പത്ത് രൂപ നിരക്കിലാണ് വാങ്ങിയതെന്നും പോസറ്റർ കൊണ്ടുവന്നയാളെ അറിയില്ലെന്നുമായിരുന്നു ആക്രിക്കടയുടമയുടെ പ്രതികരണം.
Also Read-
'SDPI അങ്ങോട്ടുപോയി പിന്തുണ നൽകിയതാകില്ല; ശിവൻകുട്ടിയും ശിവകുമാറും മറുപടി പറയണം': ബിജെപിആക്രിക്കടയിൽ പോസ്റ്ററുകൾ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ ഡി സി സി ഭാരവാഹിയെ ചുമതലപ്പെടുത്തിയതായും ആരെങ്കിലും മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ നടപടിയുണ്ടാകുമെന്നും തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനൽ പറഞ്ഞിരുന്നു.
നിലവിൽ വികെ പ്രശാന്ത് ആണ് വട്ടിയൂർകാവ് എംഎൽഎ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർകാവ് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് വീണ നായരെ സ്ഥാനാർത്ഥിയാക്കിയത്. വിവി രാജേഷാണ് എൻഡിഎ സ്ഥാനാർത്ഥി. മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും കോൺഗ്രസായിരുന്നു ജയിച്ചതെങ്കിലും 2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പി എൽഡിഎഫ് മണ്ഡലം പിടിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.