• HOME
  • »
  • NEWS
  • »
  • kerala
  • »
  • നാടിനെ വിറപ്പിച്ച മൂർഖനെ വാവ സുരേഷ് പിടികൂടി; പാമ്പിനെ പിടിക്കാൻ വീടിന്‍റെ അടിത്തറ പൊളിച്ചു

നാടിനെ വിറപ്പിച്ച മൂർഖനെ വാവ സുരേഷ് പിടികൂടി; പാമ്പിനെ പിടിക്കാൻ വീടിന്‍റെ അടിത്തറ പൊളിച്ചു

കഴിഞ്ഞ ദിവസം വൈകിട്ട് രഞ്ജിത്തിന്‍റെ വീട്ടുമുറ്റത്തുവെച്ച് പാമ്പിനെ കണ്ടു. അടുക്കള ഭാഗത്തുവെച്ച് രഞ്ജിത്തിന്‍റെ ഭാര്യയാണ് പാമ്പിനെ കണ്ടത്.

cobra

cobra

  • Last Updated :
  • Share this:
    കോട്ടയം: ദിവസങ്ങളായി പരിസരവാസികൾക്ക് ഭീഷണിയായിരുന്ന മൂർഖൻ പാമ്പിനെ വാവ സുരേഷ് സാഹസികമായി പിടികൂടി. ചങ്ങനാശേരി പെരുന്പനച്ചി, മുല്ലശ്ശേരി താന്നിമൂട്ടില്‍ രഞ്ചിത്തിന്റെ (കുട്ടച്ചന്‍) വീട്ടില്‍ നിന്നാണ് ഇന്നലെ രാത്രി 7.30നു പാന്പിനെ പിടികൂടിയത്. കുറച്ചുദിവസങ്ങളായി പ്രദേശത്തു പാമ്പിനെ കണ്ടിരുന്നു. എന്നാൽ പാമ്പുപിടുത്തക്കാർ എത്തുമ്പോഴേക്കും പാമ്പിനെ കാണാതാകുകയാണ് ചെയ്യുന്നത്.

    കഴിഞ്ഞ ദിവസം വൈകിട്ട് രഞ്ജിത്തിന്‍റെ വീട്ടുമുറ്റത്തുവെച്ച് പാമ്പിനെ കണ്ടു. അടുക്കള ഭാഗത്തുവെച്ച് രഞ്ജിത്തിന്‍റെ ഭാര്യയാണ് പാമ്പിനെ കണ്ടത്. മണ്ണു നിറച്ചുവെക്കുന്ന കുട്ടയുടെ അടിയിലേക്കു കടന്ന പാമ്പ് പിന്നീട് വീടിന്‍റെ അടിത്തറയിലുള്ള മാളത്തിലേക്ക് ഇഴഞ്ഞു പോയി.

    Also Read- തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾക്ക് ആരും ചെവികൊടുക്കേണ്ട; പോസ്റ്റുമായി വാവ സുരേഷ്

    ഇതോടെയാണ് പാമ്പിനെ പിടികൂടാനായി വാവ സുരേഷിന്‍റെ സഹായം തേടിയത്. വാവ സുരേഷിന്‍റെ നിർദേശപ്രകാരമാണ് പാമ്പിനെ പിടികൂടാൻ വീടിന്‍റെ അടിത്തറയുടെ ഒരു ഭാഗം പൊളിച്ചത്. അടിത്തറ പൊളിച്ചതോടെ പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടെത്തി.

    ഈ ഭാഗത്തേക്ക് വെള്ളം പമ്പു ചെയ്തുതോടെ പാമ്പ് പുറത്തേക്ക് ഇഴഞ്ഞെത്തി. ഉടൻ തന്നെ സാഹസികമായി വാവ സുരേഷ് പാമ്പിനെ പിടികൂടുകയും ചെയ്തു.

    അഞ്ച് അടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാനിദ്ധ്യത്തിൽ ഉൾക്കാട്ടിൽ തുറന്നുവിട്ടു.
    Published by:Anuraj GR
    First published: