തിരുവനന്തപുരം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നതിനു ശേഷം തിരിച്ചെത്തിയ വാവ സുരേഷ് മൂർഖനെ പിടികൂടി. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരം അരുവിക്കരയ്ക്കടുത്തുള്ള മിഥുൻ എംഎം എന്നയാളുടെ വീടിനടുത്തുള്ള പറമ്പിൽ നിന്നാണ് മൂർഖനെ പിടികൂടിയത്.
ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം പിടികൂടുന്ന ആദ്യ അതിഥിയായിരുന്നു ഇത്. ഇക്കാര്യം വാവ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്കു വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം .
വെള്ളിയാഴ്ചയാണ് വാവ സുരേഷ് ആശുപത്രി വിട്ടത്. വിരലിലുള്ള മുറിവ് കരിഞ്ഞാൽ ഉടൻ മേഖലയിൽ തുടരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
പത്തനാപുരത്ത് പാമ്പിനെ പിടിക്കാൻ ഒരു വീട്ടിലെ കിണറ്റിലിറങ്ങിയപ്പോഴാണ് വലതുകയ്യിലെ വിരലിൽ പാമ്പിന്റെ കടിയേറ്റത്. ആശുപത്രിയിലായിരുന്ന വാവ സുരേഷിന്റെ ചികിത്സ സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.