തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. താന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതായും ശാരീരിക അസ്വസ്ഥതകള്‍ ഇപ്പോൾ ഇല്ലെന്നും മുറിവുണങ്ങിയാല്‍ സ്വന്തം മേഖലയിലേയ്ക്ക് തിരികെ എത്തുമെന്നും വാവ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പത്തനാപുരത്ത് പാമ്പിനെ പിടിക്കാൻ ഒരു വീട്ടിലെ കിണറ്റിലിറങ്ങിയപ്പോഴാണ് വലതുകയ്യിലെ വിരലിൽ പാമ്പിന്റെ കടിയേറ്റത്. ആശുപത്രിയിലായിരുന്ന വാവ സുരേഷിന്റെ ചികിത്സ സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചിരുന്നു.
എന്റെ ആരോഗ്യനിലയിൽ മാറ്റമുള്ളതിനാൽ (21/02/2020) വൈകുന്നേരം 3.30യോടുകൂടി ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് മാറുവാൻ കഴിഞ്ഞു. ഇതോടൊപ്പം ശ്രീ ഷൈലജ ടീച്ചർ,മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ശ്രീ ഷർമ്മദ് സർ,എന്നെ പരിചരിച്ച ഡോക്ടർസ് മറ്റ് എല്ലാ ഹോസ്പിറ്റലിൽ ജീവനക്കാർ എനിക്ക് വേണ്ടി പ്രാർത്ഥിച്ച എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി.
ശരീരകമായി അസ്വസ്ഥതകൾ ഒന്നും തന്നെ ഇല്ല. വിരളിലുള്ള മുറിവ് കരിഞ്ഞാൽ ഉടൻ ഞാൻ എന്റെ മേഖലയിൽ തുടരും.
ഏവർക്കും ശിവരാത്രി ആശംസകൾ നേരുന്നു.
❤സ്നേഹപൂർവ്വം❤
വാവ സുരേഷ്
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.