• HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ് ഹരീഷിന്‍റെ 'മീശ' നോവലിന് വയലാർ പുരസ്ക്കാരം

എസ് ഹരീഷിന്‍റെ 'മീശ' നോവലിന് വയലാർ പുരസ്ക്കാരം

മീശ എന്ന പുസ്തകത്തെക്കുറിച്ചുള്ള വിവാദം നിസാരമായിരുന്നുവെന്ന് നോവൽ വായിച്ചു കഴിയുമ്പോൾ മനസിലാകുമെന്ന് സാറാ ജോസഫ് പറഞ്ഞു

  • Share this:
തിരുവനന്തപുരം: ഇത്തവണത്തെ വയലാർ പുരസ്ക്കാരം എസ് ഹരീഷിന്‍റെ മീശ എന്ന കൃതിക്ക്. നിശിതമായ പരിശോധനക്ക് ശേഷമാണ് പുസ്തകം തെരെഞ്ഞെടുത്തതെന്ന് ജൂറി അംഗം സാറാ ജോസഫ് പറഞ്ഞു. ഒരു ലക്ഷം രൂപയും ശില്പി കാനായി കുഞ്ഞുരാമൻ വെങ്കലത്തിൽ നിർമിച്ച ശില്പവും അടങ്ങുന്നതാണ് പുരസ്കാരം

മീശ നോവലിൽ രചനാ രീതിയിൽ വലിയ മാറ്റം പ്രകടമായിരുന്നുവെന്ന് സാറാ ജോസഫ് പറഞ്ഞു. വ്യത്യസ്തമായ രചനാ മികവ് പുലർത്തിയ കൃതിയാണ് മീശ. സ്വാതന്ത്ര്യത്തിന്റെ രീതി സ്വീകരിച്ച ശൈലിയായിരുന്നു മീശയുടേത്. വായനക്കാരന് മികച്ച ഒരു വായനാനുഭവം നൽകുന്ന പുസ്തകമാണിതെന്നും സാറാ ജോസഫ് പറഞ്ഞു.

അതേസമയം മീശ എന്ന പുസ്തകത്തെക്കുറിച്ചുള്ള വിവാദം നിസാരമായിരുന്നുവെന്ന് നോവൽ വായിച്ചു കഴിയുമ്പോൾ മനസിലാകുമെന്ന് സാറാ ജോസഫ് പറഞ്ഞു. അയുക്തികമായ കാര്യത്തെ വലുതാക്കി എഴുതിയ കൃതിയാണ് മീശ. രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള പുസ്തകം അതി സങ്കീർണമായ ഉള്ളടക്കമാണ് പറയുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

സാറാ ജോസഫ്, വി ജെ ജയിംസ്, വി രാമൻ കുട്ടി എന്നിവർ അടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിർണയിച്ചത്.
വയലാറിന്റെ ചരമ ദിനമായ ഒക്ടോബർ 27 നു പുരസ്കാരം സമ്മാനിക്കും.
Published by:Anuraj GR
First published: