പ്രളയത്തിൽ മുങ്ങിയ ആശുപത്രിക്ക് പുതുജീവൻ; വാഴക്കാട് പിഎച്ച് സിയുടെ കഥ പറഞ്ഞ് പ്രിയതാരങ്ങള്‍
പ്രളയത്തിൽ മുങ്ങിയ ആശുപത്രിക്ക് പുതുജീവൻ; വാഴക്കാട് പിഎച്ച് സിയുടെ കഥ പറഞ്ഞ് പ്രിയതാരങ്ങള്‍
പ്രളയത്തില്‍ മുങ്ങിപ്പോയ ആശുപത്രി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആഹ്ളാദം പങ്കുവയ്ക്കാന്‍ മോഹന്‍ലാലും ആസിഫ് അലിയും
Last Updated :
Share this:
മലപ്പുറം വാഴയ്ക്കാട് പ്രാഥമികാരോഗ്യകേന്ദ്രം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നാട്ടുകാരുടെ സന്തോഷത്തിനൊപ്പം താരലോകം ഒന്നാകെ ചേരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് പങ്കുവച്ച വീഡിയോ ഷെയര്‍ചെയ്ത് മോഹന്‍ലാല്‍ പ്രകടിപ്പിച്ച സന്തോഷത്തിന് പിന്നാലെ നടന് ആസിഫലിയും രംഗത്തെത്തി.
പ്രളയത്തില്‍ തകര്‍ന്ന് ആശുപത്രി ഇല്ലായാതയോടെ നാടൊന്നാകെ സങ്കടത്തിലായതും 10 കോടി രൂപ ചെലവില്‍ വിപി എസ് ഹെല്‍ത്ത് കെയര്‍ പുനര്‍നിര്‍മിച്ച ആഹ്ളാദകരമായ കഥ പറയുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് ആസിഫലി പദ്ധതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്.
ആശുപത്രികള്‍ പോലെ അവശ്യസംവിധാനങ്ങള്‍ പുനര്‍നിര്‍മിച്ച് തകര്‍ന്നുപോയ ഒരു നാടിനെ ഉയിര്‍പ്പിക്കുന്നത് എങ്ങനെയെന്നതിന് ഉദാഹരണമാണ് വാഴക്കാട് പിഎച്ച് സി എന്ന് ആസിഫലിയുടെ വീഡിയോ വിശദീകരിക്കുന്നു.
അന്താരാഷ്ട്ര നിലവാരത്തിലാണ് ഡോക്ടർ ഷംസീർ വയലിന്റെ നേത്യത്തിൽ വാഴക്കാട് കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുനർ നിർമ്മാണം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രം എന്ന റെക്കോര്‍ഡോടെയാണ് വാഴക്കാട് കുടുബാരോഗ്യ കേന്ദ്രത്തിന്റ രണ്ടാംവരവ് യാഥാര്‍ത്ഥ്യമാകുന്നത്.
നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന എഫ് എച്ച് സിയില്‍ ഏത് പഞ്ചനക്ഷത്രെ ആശുപത്രിയെയും വെല്ലുന്ന സൗകര്യങ്ങളാണുള്ളത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.