• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വാഴക്കുല' വിവാദം; സർക്കാരിന്റെ പട്ടിക തള്ളി ഗവർണർ; മലയാളം സർവകലാശാല വൈസ് ചാൻസലർ ചുമതല സാബു തോമസിന്

'വാഴക്കുല' വിവാദം; സർക്കാരിന്റെ പട്ടിക തള്ളി ഗവർണർ; മലയാളം സർവകലാശാല വൈസ് ചാൻസലർ ചുമതല സാബു തോമസിന്

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ 'വാഴക്കുല' പ്രബന്ധ വിവാദത്തിൽപ്പെട്ട ഇംഗ്ലീഷ് പ്രൊഫസർ ഉൾപ്പെടെ മൂന്നു പേരെയാണ് സർക്കാർ നിർദേശിച്ചിരുന്നത്.

  • Share this:

    തിരുവനന്തപുരം: മലയാളം സർവകലാശാല വൈസ് ചാൻസലർ ചുമതല എംജി സംർവകലാശാല വൈസ് ചാൻസലർ സാബു തോമസിന് നല്‍കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. സംസ്ഥാന സർക്കാർ നൽകിയ പട്ടിക തള്ളിയാണ് ഗവർണർ സാബു തോമസിന് ചുമതല നൽകിയത്. മൂന്നു പേരുകളായിരുന്നു സര്‍ക്കാർ ശുപാർശ ചെയ്തത്.

    യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ‘വാഴക്കുല’ പ്രബന്ധ വിവാദത്തിൽപ്പെട്ട ഇംഗ്ലീഷ് പ്രൊഫസർ ഉൾപ്പെടെ മൂന്നു പേരെയാണ് സർക്കാർ നിർദേശിച്ചിരുന്നത്. ചിന്തയുടെ ഗവേഷണ ഗൈഡ് ആയിരുന്ന കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറും ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ.പി .പി അജയകുമാർ, സംസ്കൃത സർവകലാശാലയിലെ മലയാളം പ്രൊഫസർ ജഡോ. വത്സലൻ വാതുശേരി, കേരള സർവകലാശാലയിലെ സംസ്കൃതം പ്രൊഫസർ ഡോ. ഷൈല എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്.

    Also Read-‘പിണറായിയുടെ കുടുംബം നാടിന്‍റെ ഐശ്വര്യമാണ്; ആ പിണറായിയെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ല’: ഇ പി ജയരാജൻ

    മലയാള സർവകലാശാല നിയമത്തിന്റെ 29-ാം വകുപ്പിലെ ഒൻപതാം ഉപവകുപ്പ് പ്രകാരമാണ് നടപടിയെന്ന് ഗവർണറുടെ ഉത്തരവിൽ‌ പറയുന്നു. നേരത്തെ കാലിക്കറ്റ് വൈസ് ചാൻസലര്‍ക്ക് മലായളം സർവകലാശാലയുടെ ചുമതല നല്‍കണമെന്ന സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ‌ അദ്ദേഹത്തിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനാല്‍ പിൻവലിക്കുകയായിരുന്നു.

    Published by:Jayesh Krishnan
    First published: