• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് മെഡിക്കൽ കോളജില്‍ മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ക്ക് നീതികിട്ടിയില്ല; ഹൈക്കോടതി വിധിക്കെതിരെ വി.ഡി സതീശന്‍

കോഴിക്കോട് മെഡിക്കൽ കോളജില്‍ മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ക്ക് നീതികിട്ടിയില്ല; ഹൈക്കോടതി വിധിക്കെതിരെ വി.ഡി സതീശന്‍

നീതിന്യായ വ്യവസ്ഥയെ ഓർത്ത് അപമാനഭാരത്താൽ തല താഴ്ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

VD Satheesan

VD Satheesan

  • Share this:
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജില്‍ മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ക്ക് കോടതിയില്‍നിന്ന് നീതികിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നീതിന്യായ വ്യവസ്ഥയെ ഓർത്ത് അപമാനഭാരത്താൽ തല താഴ്ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ പുന്നശ്ശേരി സ്വദേശി ദിനേശനെ ക്രൂരമായി മർദിച്ച പ്രതികൾക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്ക് എവിടെനിന്നാണ് നീതി ലഭിക്കുകയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. കേസിൽ മുഖ്യപ്രതി അരുൺ അടക്കം അഞ്ച് പേർക്കാണ് ജസ്റ്റിസ് വിജു എബ്രഹാം ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. വിമുക്ത ഭടനായ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി തല്ലിച്ചതച്ച പ്രതികൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കിയ നിയമവ്യവസ്ഥയെ അംഗീകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ പറഞ്ഞു.

Also Read-പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടെ PFIലേക്ക് റിക്രൂട്ട് ചെയ്തു; മഞ്ചേരി ഗ്രീൻ വാലിയിൽ NIA മിന്നൽ പരിശോധന

കരാർ അടിസ്ഥാനത്തിൽ ജോലിയെടുക്കുന്ന സുരക്ഷാ ജീവനക്കാർ ആരോഗ്യ പ്രവർത്തകരുടെ പരിധിയിൽ പെടില്ലെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. പ്രതികൾ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും ജാമ്യം നൽകിയ ഉത്തരവിലുണ്ട്.

Also Read-'ആലി നാദാപുരത്ത് പോയ പോലെ'; മുഖ്യമന്ത്രിയുടെ വിദേശയാത്രയേക്കുറിച്ച് കെ. സുരേന്ദ്രൻ

മെഡിക്കൽ കോളേജ് അധികൃതർ ആക്രമണം നടന്ന് ഇത്രയും ദിവസമായിട്ടും ഇതുവരെ ദിനേശനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുണ്ടായ അനാസ്ഥയെ കുറിച്ച് ജില്ലാ കളക്ടറോട് ഉടൻ സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി,.
Published by:Jayesh Krishnan
First published: