സംയുക്ത സമര വിഷയത്തിൽ മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ. നാടിനു വേണ്ടി ഇനിയും പിണറായിയുമായി ഒന്നിച്ചിരിക്കും . സംയുക്ത സമരം തന്റെ കൂടി ശ്രമഫലമായാണ് നടന്നത്. സംയുക്ത സമരത്തെ വിമർശിക്കുന്നവർ കാര്യങ്ങൾ പഠിക്കണമെന്ന് വി ഡി സതീശൻ പറഞ്ഞു. പറവൂര്‍ ജമാഅത്ത് കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ ബില്ലിനെതിരായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി വി ഡി സതീശൻ ന്യൂസ് 18 നോട് വ്യക്തമാക്കി. എല്ലാ നേതാക്കളും അറിഞ്ഞാണ് സംയുക്ത സമരം തീരുമാനിച്ചത്. പിന്നീട് എന്തുകൊണ്ട് കെപിസിസി അധ്യക്ഷൻ സമരത്തെ തള്ളിപ്പറഞ്ഞുവെന്ന് അറിയില്ല. സർക്കാർ വിമർശനമെന്നാൽ പത്രസമ്മേളനവും പ്രസ്താവനയിറക്കലും മാത്രമല്ലെന്നും മുല്ലപ്പള്ളിയെ ലക്ഷ്യമിട്ട് വി ഡി സതീശൻ പറഞ്ഞു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.