• HOME
 • »
 • NEWS
 • »
 • kerala
 • »
 • VD Satheesan | 'വര്‍ഗീയതയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല'; പിസിയുടെ അറസ്റ്റ് തെരഞ്ഞെടുപ്പ് നാടകമെന്ന് വിഡി സതീശന്‍

VD Satheesan | 'വര്‍ഗീയതയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല'; പിസിയുടെ അറസ്റ്റ് തെരഞ്ഞെടുപ്പ് നാടകമെന്ന് വിഡി സതീശന്‍

പിസിയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല, ഇനി അറസ്റ്റ് ചെയ്താല്‍ തന്നെ അതിന് കാരണം കോടതി ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

വി.ഡി. സതീശൻ

വി.ഡി. സതീശൻ

 • Share this:
  വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരിക്കാന്‍ കഴിവില്ലെന്ന് പറയുന്നതാകും ഉത്തമമെന്നും അദ്ദേഹം വിമര്‍ശിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ നടത്തുന്ന നാടകത്തിന്‍റെ തിരക്കഥയുടെ ഭാഗമാണ് പിസി ജോര്‍ജിന്‍റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. ജോര്‍ജിനെതിരെ സര്‍ക്കാര്‍ എന്ത് കൊണ്ട് കൃത്യമായി എഫ്ഐആര്‍ ഫയല്‍ ചെയ്തില്ല, എന്ത് കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ടായിരുന്നില്ല, എന്തിനാണ് ഇത്തരം കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു പ്രതിയെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാനും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വീകരണം ഏറ്റുവാങ്ങാനും പോലീസ് അനുവദിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ മറുപടി നല്‍കുന്നില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

  പിസിയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല, ഇനി അറസ്റ്റ് ചെയ്താല്‍ തന്നെ അതിന് കാരണം കോടതി ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ല, കല്ല് സ്ഥാപിച്ചാല്‍ വീണ്ടും പിഴുതെറിയും അടുത്ത മാസം ശമ്പളം കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ പോകുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

  Also Read- പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം നേരിട്ട് കാണാൻ കോടതി; സൗകര്യം ഒരുക്കണമെന്ന് നിർദേശം

  അതേസമയം, വെണ്ണല മതവിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച്ച പിസി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസാണ് തനിക്കെതിരെ എടുത്തതെന്നുമാണ് പി സി ജോർജിന്‍റെ നിലപാട്.

  എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

  കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ്


  ന്യൂഡല്‍ഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയ്ക്ക്(Bineesh Kodiyeri) സുപ്രീംകോടതി(Supreme Court) നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(Enforcement Directorate) നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

  ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ബംഗളുരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപച്ചത്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് വാദിച്ചു.

  സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഇഡി പറയുന്നു. കൂടാതെ കേസില്‍ ഇനിയും ചിലരെ ചോദ്യം ചെയ്യാനുണ്ട്. അതിനാല്‍ ബിനീഷിന് ജാമ്യം നല്‍കിയത് കേസിനെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ ഇഡി പറയുന്നു.
  Published by:Arun krishna
  First published: