'കിഫ്ബി പട്ടുകോണകം; ജലീൽ നേരിട്ടെത്തി മാർക്കിട്ടാൽ പോലും സർക്കാർ രക്ഷപ്പെടില്ല'; വി.ഡി സതീശൻ

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 23000കോടിയുടെ നികുതി പിരിക്കാന്‍ സാധിക്കാത്തത് അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണെന്ന് ബജറ്റില്‍ എഴുതിവെച്ചവര്‍ മൂന്ന് വര്‍ഷംക്കൊണ്ട് പിരിക്കാനുള്ളത് 30000 കോടി രൂപയാണ്.

News18 Malayalam | news18-malayalam
Updated: November 19, 2019, 3:42 PM IST
'കിഫ്ബി പട്ടുകോണകം; ജലീൽ നേരിട്ടെത്തി മാർക്കിട്ടാൽ പോലും സർക്കാർ രക്ഷപ്പെടില്ല'; വി.ഡി സതീശൻ
News18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ധമന്തമന്ത്രി തോമസ് ഐസക്കിനെയും സർക്കാരിനെയും നിയമസഭയിൽ രൂക്ഷമായി വിമർശിച്ച് വി.ഡി സതീശൻ എം.എൽ.എ. ഈ സര്‍ക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബിയെന്നും അദ്ദേഹം പരിഹസിച്ചു..

പണ്ടുകാലത്ത് വീട്ടിലെ ദാരിദ്ര്യം പുറത്തറിയാതിരിക്കാൻ കാരണവൻമാർ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടും. അതുപോലെ ഈ സര്‍ക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. എന്ത് പറഞ്ഞാലും കിഫ്ബി എന്നാണ് തോമസ് ഐസക്കിന്റെ മറുപടി. ഇനി കെ.ടി ജലീല്‍ നേരിട്ട് വന്ന് മാര്‍ക്കിട്ടാല്‍ പോലും ഈ സര്‍ക്കാര്‍ രക്ഷപ്പെടില്ലെന്നും സതീശന്‍ പറഞ്ഞു.

സർക്കാരിന്റെ ചെവിൽ ഒരു നിയന്ത്രണവുമില്ല. നികുതി വകുപ്പില്‍ അരജാകത്വമാണ് നടക്കുന്നത്. അനാവശ്യമായ ധൂര്‍ത്തുംചെലവും കാരണം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥിതിയാണ്. എന്നാൽ കാര്യങ്ങളെ ലാഘവത്തോടെയാണ് ധനമന്ത്രി കാണുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Also Read മാർക്ക് തട്ടിപ്പ്: KSU മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ തലയ്ക്കടിച്ച് പൊലീസ്

2016-ല്‍ ആളോഹരി കടം 48078 രൂപയായിരുന്നത്  മൂന്ന് വര്‍ഷംക്കൊണ്ട് 72430 രൂപയാക്കി വര്‍ധിപ്പിച്ച ധനകാര്യമന്ത്രിയാണ് തോമസ് ഐസക്ക്. ട്രഷറിയില്‍ നിയന്ത്രണം നിരവധി വികസന പ്രവർത്തനങ്ങളെ അവതാളത്തിലാക്ക്.  ഈ സർക്കാരിന്റെ കാലത്ത് എത്ര വന്‍കിട പദ്ധതി തുടങ്ങിയെന്ന ചോദ്യത്തിനു പോലും മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 23000കോടിയുടെ നികുതി പിരിക്കാന്‍ സാധിക്കാത്തത് അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണെന്ന് ബജറ്റില്‍ എഴുതിവെച്ചവര്‍ മൂന്ന് വര്‍ഷംക്കൊണ്ട് പിരിക്കാനുള്ളത് 30000 കോടി രൂപയാണെന്നും സതീശൻ പറഞ്ഞു.

 

 
First published: November 19, 2019, 3:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading