നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പകൽ പിണറായി വിരോധം; രാത്രിയിൽ ഇടനിലക്കാരന്റെ റോൾ': വി മുരളീധരനെതിരെ വിഡി സതീശൻ

    'പകൽ പിണറായി വിരോധം; രാത്രിയിൽ ഇടനിലക്കാരന്റെ റോൾ': വി മുരളീധരനെതിരെ വിഡി സതീശൻ

    രാത്രി മുഖ്യമന്ത്രിയെ കണ്ട് കേസുകൾ ഒത്തുതീർപ്പാക്കുന്നതാണ് വി മുരളീധരന്റെ രീതിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

    • Share this:
    കൊച്ചി: കേന്ദ്രമന്ത്രി വി മുരളീധരനെ (V. Muraleedharan) കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ (V. D. Satheesan). പകൽ പിണറായി വിരോധം കാണിക്കുന്ന വി മുരളീധരൻ രാത്രിയിൽ ഇടനിലക്കാരെ റോളിലാണ് പ്രവർത്തിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. രാത്രി മുഖ്യമന്ത്രിയെ കണ്ട് കേസുകൾ ഒത്തുതീർപ്പാക്കുന്നതാണ് വി മുരളീധരന്റെ രീതിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

    കെ റെയിൽ, സർവകലാശാല വിഷയങ്ങളിൽ കോൺഗ്രസും ബിജെപി നമ്മിലുള്ള പരസ്യ പോലും തുടരുകയാണ്. സർവ്വകലാശാല വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടത്തിൽ പ്രതിപക്ഷം ശിഖണ്ഡിയുടെ റോളിൽ എന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനം. ഗവർണർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവിനെ കൊണ്ട് പറയിപ്പിച്ചത് മുഖ്യമന്ത്രിയാണെന്നും വി മുരളീധരൻ ആരോപിച്ചിരുന്നു.

    ഒരു സമൂഹത്തെ തന്നെ അപമാനിക്കുകയാണ് തന്റെ വാക്കുകളിലൂടെ വി മുരളീധരൻ ചെയ്തതെന്ന് വി ഡി സതീശൻ പറഞ്ഞു. പറയുന്ന കാര്യങ്ങൾ അല്ല മുരളീധരൻ പ്രവർത്തിക്കുന്നത്. കെ റെയിൽ വിഷയത്തിൽ മുരളീധരന്റെയും ബിജെപിയുടെയും നിലപാട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സംസ്ഥാനത്ത് ബിജെപി പദ്ധതിയെ എതിർക്കുന്നു. അതേസമയം കേന്ദ്ര റെയിൽവേ മന്ത്രാലയം കെ റെയിലിന് അനുകൂലമായി ഹൈക്കോടതിയിൽ നിലപാടെടുത്തു. ഇത് ഇരട്ടത്താപ്പാണ് കാണിക്കുന്നത്.

    Also Read-'അതിവേഗറെയില്‍പാത UDF വേണ്ടെന്നു വച്ചത് 1.27 ലക്ഷം കോടി രൂപ ബാധ്യതയും ജനരോഷവും പരിഗണിച്ച്' ഉമ്മന്‍ ചാണ്ടി

    കേരളയിൽ വിഷയത്തിൽ യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ഒറ്റക്കെട്ടാണ് എന്നാണ് എൽഡിഎഫ് പ്രചരിപ്പിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി വീടുകളിൽ സിപിഐഎം ലഘുലേഖയും പുറത്തിറക്കി. ബിജെപി എൽഡിഎഫിനൊപ്പം ആണെന്നാണ് കോടതിയുടെ നിലപാടിലൂടെ തെളിഞ്ഞത്. അതുകൊണ്ട് ബിജെപി യുഡിഎഫിനൊപ്പം ആണെന്ന ലഘുലേഖകൾ എൽഡിഎഫ് വീടുകളിൽനിന്ന് പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
    Published by:Naseeba TC
    First published: