നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ നീക്കം' വിഡി സതീശന്‍; 'വാസവന്റെ നടപടി ബുദ്ധിയില്ലാത്തവരുടേതുപോലെ'; കെ സുധാകരന്‍

    'കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ നീക്കം' വിഡി സതീശന്‍; 'വാസവന്റെ നടപടി ബുദ്ധിയില്ലാത്തവരുടേതുപോലെ'; കെ സുധാകരന്‍

    സോഷ്യല്‍മീഡിയയിലെ ദുഷ്പ്രചരണമാണ് കാര്യങ്ങള്‍ വഷളാക്കി വര്‍ഗീയവിദ്വേഷം വര്‍ധിപ്പിക്കുന്നത്

    കെ സുധാകരന്‍, വിഡി സതീശന്‍

    കെ സുധാകരന്‍, വിഡി സതീശന്‍

    • Share this:
    കോഴിക്കോട്: വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ  ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ കേള്‍ക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

    സോഷ്യല്‍മീഡിയയിലെ ദുഷ്പ്രചരണമാണ് കാര്യങ്ങള്‍ വഷളാക്കി വര്‍ഗീയവിദ്വേഷം വര്‍ധിപ്പിക്കുന്നത്. ഇത്തരം ആളുകള്‍ക്കെതിരെ പൊലീസും സൈബര്‍ പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണെന്നും സതീശന്‍ വ്യക്തമാക്കി. 'സമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഏറ്റവുമധികം ദുഷ്പ്രചരണങ്ങള്‍ നടക്കുന്നത്.

    "വ്യാജ അക്കൗണ്ടുകളിലൂടെ നടക്കുന്ന ദുഷ്പ്രചരണമാണ് കാര്യങ്ങള്‍ വഷളാക്കുന്നതും വര്‍ഗീയവിദ്വേഷം വര്‍ധിക്കുന്നതും. ഇത്തരം ആളുകള്‍ക്കെതിരെ പൊലീസും സൈബര്‍ പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണ്. പത്രമാധ്യമങ്ങള്‍ വിഷയത്തെ ഗൗരവമായി കണ്ടിട്ടാണ് പെരുമാറുന്നത്. പക്ഷെ സോഷ്യല്‍മീഡിയയില്‍ ആ നിയന്ത്രണമില്ല. ഇതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ എന്തും പറയാമെന്ന സാഹചര്യമാണുള്ളതെന്ന് സതീശൻ പറഞ്ഞു.
    നമോ ടിവിയുടെ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു പെണ്‍കുട്ടി വന്നിട്ട് പച്ചത്തെറിയാണ് പറയുന്നത്".

    "കേരളത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. എത്രമോശമാണിത്. ഞാന്‍ ആ വീഡിയോ മനോജ് എബ്രാഹിമിന് അയച്ചുകൊടുത്തു. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ പറയുന്നത്. മറ്റൊരു സംസ്ഥാനത്തും ഇത് നടക്കില്ല" വി ഡി സതീശൻ കൂട്ടിച്ചേർത്തു.

    പാലാ ബിഷപ്പിൻ്റെ വിവാദ പരാമർശം വിവാദമാക്കരുതെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. മത നേതാക്കളെ കണ്ട് ഇക്കാര്യം അഭ്യർഥിച്ചുകൊണ്ടിരിക്കുകയാണ്. സമുദായ നേതാക്കളുടെ സംയുക്ത യോഗം വിളിക്കും. തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല.
    വസവന്റെ പ്രസ്താവന നിര്ത്തരവാദപരം. വി എൻ വാസവൻ്റെ നടപടി ബുദ്ധില്ലാത്തവരുടേതുപോലെയായെന്നും കെ സുധാകരൻ പരിഹസിച്ചു.

    അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ വൈഭവം പരാമർശിച്ചു കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി രംഗത്തുവന്നു.. എല്ലാ ജാതി മത വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാൻ പിണറായിക്ക് അസാമാന്യ കഴിവുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണം ഇതാണ്. മുമ്പ് കെ കരുണാകരൻ ആണ് ഈ കഴിവ് പ്രകടിപ്പിച്ചിരുന്ന വ്യക്തി. കരുണാകരന് ശേഷം ഈ വൈഭവമുള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയൻ ആണെന്നും കെ മുരളീധരൻ പറഞ്ഞു.

    കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം പരാമർശിക്കുമ്പോൾ ആണ് കെ മുരളീധരന്റെ ഈ വാക്കുകൾ.  എല്ലാ മതവിഭാഗങ്ങളും ആയി ഒത്തുപോകാൻ കോൺഗ്രസിന് കഴിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് ഉണ്ടാവാത്തതാണ് തിരിച്ചടിക്ക് കാരണമായത്. കോൺഗ്രസിൽ അച്ചടക്കം പരമപ്രധാനമാണ്. തനിക്കും  ഈ അച്ചടക്കം ബാധകമാണെന്നും മുരളീധരൻ പറഞ്ഞു.

    സെമികേഡർ ശൈലി സംബന്ധിച്ച് കോൺഗ്രസിൽ വലിയ  ആശയക്കുഴപ്പമുണ്ട്. എന്നാൽ സെമി കേഡർ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കെ മുരളീധരൻ വിശദീകരിക്കുകയാണ്. പാർട്ടിക്കുള്ളിലെ ജനാധിപത്യമാണ് സെമി കേഡർ ശൈലിയിലൂടെ ലക്ഷ്യമിടുന്നത്. വിമർശനങ്ങളെല്ലാം പാർട്ടിക്കുള്ളിൽ നടത്താം, മറ്റു വേദികളിൽ ഇത് പാടില്ല. സിപിഎമ്മിന്റെ ശൈലി അല്ല  കോൺഗ്രസ് പിന്തുടരുന്നത്. കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ശൈലിയിലുള്ളതാണന്ന് കെ മുരളീധരൻ പറഞ്ഞു. കെ മുരളീധരൻ എന്തുകൊണ്ടാണിങ്ങനെ പറഞ്ഞതെന്നറിയില്ലെന്ന് കെ സുധാകരനും വി ഡി സതീശനും പറഞ്ഞു.
    Published by:Jayesh Krishnan
    First published:
    )}