ഇന്റർഫേസ് /വാർത്ത /Kerala / സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് മൂര്‍ച്ച പോരെന്ന് ഒരുവിഭാഗം; പൊതുസമൂഹത്തിൽ നിന്ന് സ്വീകാര്യത ലഭിക്കുന്നുവെന്ന് വി ഡി സതീശൻ ക്യാമ്പ്

സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് മൂര്‍ച്ച പോരെന്ന് ഒരുവിഭാഗം; പൊതുസമൂഹത്തിൽ നിന്ന് സ്വീകാര്യത ലഭിക്കുന്നുവെന്ന് വി ഡി സതീശൻ ക്യാമ്പ്

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

യൂത്ത് കോൺഗ്രസിന്റെ സമരങ്ങൾക്കും ആർജ്ജവം പോരെന്ന് വിമർശനം

  • Share this:

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് മൂര്‍ച്ചപോരന്നാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന്റെ വിമര്‍ശനം. പക്ഷേ നിയമസഭ പോരാട്ടങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യത ചൂണ്ടികാട്ടിയാണ് സതീശന്‍ ക്യാമ്പ് ഇതിന് മറുപടി നല്‍കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും എതിര്‍പ്പ് ഉയര്‍ത്തുന്നതിന് പകരം പിന്‍തുണ നല്‍കേണ്ട വിഷയങ്ങള്‍ക്ക് സര്‍ക്കാരിന് ഒപ്പം നില്‍ക്കുമെന്ന് ചുതലയേല്‍ക്കുമ്പോള്‍ തന്നെ വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. സതീശന്റെ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ്സിലെ യുവ എംഎല്‍ എ മാരുടെ പൂര്‍ണ്ണ പിന്‍തുണയുണ്ടുതാനും. പരമാവധി സഭസമ്മേളന നടപടികളുടെ ഭാഗമായി സഭക്കുള്ളില്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധമുയര്‍ത്തുകയാണ് തന്റെ ശൈലിയെന്നാണ് വിമര്‍ശകര്‍ക്ക് സതിശന്റെ മറുപടി.

അടുത്തിടെ നിയമസഭയില്‍ പ്രതിപക്ഷം സ്വീകരിച്ച ചില നിലപാടുകളാണ് സ്വന്തം ചേരിയില്‍ നിന്ന് തന്നെ മുറുമുറുപ്പ് ഉയര്‍ന്നതിന് കാരണം. മന്ത്രിമാരായ എ കെ ശശീന്ദ്രനും വി ശിവന്‍കുട്ടിയുമുള്‍പ്പെട്ട വിവാദങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ത്താനായിരുന്നു പ്രതിപക്ഷ നിരയിലെ ധാരണ. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയതിനപ്പുറം കൂടുതല്‍ നീക്കങ്ങള്‍ പ്രതിപക്ഷത്ത് നിന്നുണ്ടായില്ല. എ കെ ശശീന്ദ്രനെതിരായ നീക്കം പരാജയപ്പെട്ടതോടെ പ്രതിപക്ഷത്തെ പരിഹസിച്ച് നിയമസഭക്കുള്ളില്‍ തന്നെ മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തു. സഭ നടപടികള്‍ തുടര്‍ച്ചയായി സ്തംഭിപ്പിക്കാന്‍ അവസരം കിട്ടിയിട്ടും പ്രതിപക്ഷ നേതാവ് ഇത് ഉപയോഗപ്പെടുത്തിയില്ലെന്ന് ചില മുതിര്‍ന്ന് കോണ്‍ഗ്രസ്സ്  എംഎല്‍എ മാര്‍ക്ക് തന്നെ അഭിപ്രായമുണ്ട്.

മുതിര്‍ന്ന നേതാക്കളുമായി സതീശന്‍ കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയും ഇവരില്‍ ചിലര്‍ക്കുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സഭക്കുള്ളില്‍ തുടര്‍ച്ചയായ സമരം നടന്നപ്പോള്‍ ഉണ്ടായിരുന്ന പ്രതിപക്ഷത്തെ ഊർജം ഇല്ലാതായന്നാണ് വിമര്‍ശനം. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളോടെ ദുര്‍ബലമായ യുഡിഎഫ് നേതൃത്വത്തിന് പുതിയ ഉണര്‍വ് നല്‍കാന്‍ കഴിയുമായിരുന്നു സഭക്കുള്ളില്‍ സര്‍ക്കാരിനെതിരെ നടത്തുന്ന നീക്കങ്ങള്‍.ഈ രാഷ്ട്രീയ സാദ്ധ്യത തിരിച്ചറിയുന്നതില്‍ പ്രതിപക്ഷ നേതാവ് പരാജയപ്പെട്ടെന്നും ഒരു വിഭാഗം നേതാക്കള്‍ക്ക് പരാതിയുണ്ട്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സമരം ഏറ്റെടുത്തെന്ന് കോണ്‍ഗ്രസ്

വി ശിവന്‍കുട്ടിക്കെതിരായ സമരം സഭക്കുള്ളില്‍ പ്രഹസനമായെന്ന് ആരോപണമുണ്ടെങ്കിലും സമരം പാര്‍ട്ടിയേറ്റെടുത്തെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിശദീകരണം. സംസ്ഥാന വ്യപകമായി നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് തുടര്‍ച്ചയായി മന്ത്രിക്കെതിരെ സമരം നടത്താനാണ് തീരുമാനം. ശിവന്‍കുട്ടിയുടെ മണ്ഡലമായ നേമം കേന്ദ്രീകരിച്ച് പ്രത്യേക സമരങ്ങള്‍ നടത്തും. കോണ്‍ഗ്രസ്സിന്റെ യുജനസംഘടനകളായ യൂത്ത്‌കോണ്‍ഗ്രസ്സും കെഎസയുവും  മന്ത്രിക്കെതിരായ സമരത്തില്‍ പരാജയപ്പെട്ടെന്നും ആരോപണമുണ്ട്. ഇക്കാര്യം യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം പരിശോധിക്കട്ടെയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മറുപടി.

First published:

Tags: Congress, Opposition leader VD Satheesan, Vd satheesan