• HOME
  • »
  • NEWS
  • »
  • kerala
  • »
  • Lokayukta Ordinance | ലോകായുക്ത കുരയ്ക്കുകയേ ഉള്ളു കടിയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി; പ്രതിപക്ഷ നേതാവ്

Lokayukta Ordinance | ലോകായുക്ത കുരയ്ക്കുകയേ ഉള്ളു കടിയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി; പ്രതിപക്ഷ നേതാവ്

ഓര്‍ഡിനന്‍സ് കേരളത്തില്‍ വ്യാപകമായി അഴിമതി നടത്തുന്നതിനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമായി മാറുമെന്ന് വി.ഡി. സതീശന്‍

വിഡി സതീശൻ

വിഡി സതീശൻ

  • Share this:
    തിരുവനന്തപുപരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതിനു പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഓര്‍ഡിനന്‍സ് കേരളത്തില്‍ വ്യാപകമായി അഴിമതി നടത്തുന്നതിനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്തയില്‍ പെന്‍ഡിങ് ആയിരിക്കുന്ന കേസിനെ കുറിച്ച് മുഖ്യമന്ത്രിക്ക് ഇനി ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം ലോകായുക്ത കുരയ്ക്കുക മാത്രമേയുള്ളൂ കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തി.

    കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ തന്നെക്കൊണ്ട് സര്‍ക്കാര്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യിച്ചെന്ന്ഗവര്‍ണര്‍ പറഞ്ഞെങ്കിലും വൈസ് ചാന്‍സലര്‍ ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്. ഗവര്‍ണറുടെ പഴ്‌സണല്‍ സ്റ്റാഫിലേക്ക് സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ആ വാര്‍ത്ത ശരിയാണെങ്കില്‍ ഇപ്പോള്‍ നടന്നത് കൊടുക്കല്‍  വാങ്ങല്‍ ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുമെന്ന് പ്രതിപക്ഷത്തിന് നേരത്തെ തന്നെ അറിയാമായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ളത് കേവലം സൗന്ദര്യപ്പിണക്കമാണെന്ന് താന്‍ നേരത്തെ പറഞ്ഞത്. സൗന്ദര്യപ്പിണക്കങ്ങള്‍ പരിഹരിക്കാനുള്ള ഇടനിലക്കാര്‍ കേരളത്തിലുണ്ടെന്നും പ്രതിപക്ഷം സൂചിപ്പിച്ചിരുന്നെന്നും സതീശന്‍ പറഞ്ഞു.

    Also Read-Lokayukta Ordinance| ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

    ഇതുവരെ ഒരു കോടതിയും ഭരണഘടനാവിരുദ്ധമാണെന്ന് പറയാത്ത ഒരു നിയമമാണ് 22 വര്‍ഷത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞത്. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പറയാന്‍ അത് പരിശോധിക്കുന്ന ഉത്തരവാദിത്തപ്പെട്ട കോടതിക്കു മാത്രമേയുള്ളൂ എന്ന് ഗവര്‍ണറോട് പ്രതിപക്ഷം പറഞ്ഞിരുന്നതായി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

    ഇടതു മുന്നണിയുടെ അഴിമതി വിരുദ്ധനിലാപാടിനെ തുറിച്ചു നോക്കുന്നതാണ് ഈ ഓര്‍ഡിനന്‍സെന്ന് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. നിയമസഭയെ നോക്കുകുത്തിയാക്കിയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തയാഴ്ച നിയമസഭ ചേരാനിരിക്കെഇത്ര ധൃതി കാട്ടുന്നത് എന്തിനാണെന്ന കാനത്തിന്റെ ചോദ്യം പ്രസക്തമാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും നിയമസഭയെ അവഹേളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

    Also Read-Vava Suresh |പാമ്പുപിടുത്തം തുടരും വാവ സുരേഷ്; ഉപകരണങ്ങളുമായി പാമ്പ് പിടിക്കുന്നവര്‍ക്കും കടി കിട്ടുന്നുണ്ട്

    മുഖ്യമന്ത്രി വിദേശത്ത് മടങ്ങിയെത്താന്‍ വേണ്ടി ഗവര്‍ണര്‍ കാത്തിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചതിന് പിന്നാലെ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു. ഇതെല്ലാം ഒത്തു തീര്‍പ്പാണ്. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഭരണഘടനാപരമായ വിഷയങ്ങളില്‍ പ്രതിപക്ഷംഉറച്ചു നില്‍ക്കുന്നതായും ഇതിനെതിരെ നിയമപരമായ വഴിതേടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: