നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത പാര്‍ട്ടിയായി CPM'; വി ഡി സതീശന്‍

  'യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത പാര്‍ട്ടിയായി CPM'; വി ഡി സതീശന്‍

  എന്തുവില കൊടുത്തും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

   പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Share this:
   തിരുവനന്തപുരം: കോട്ടയം നഗരസഭയില്‍ ബിജെപിയുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

   എന്തുവില കൊടുത്തും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയ്ക്ക് ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം കോട്ടയത്ത് എത്തിയപ്പോള്‍ ബിജെപിയ്ക്ക് ഒപ്പമായെന്ന് അദ്ദേഹം പറഞ്ഞു.

   Also Read-BJP എൽഡിഎഫിനെ പിന്തുണച്ചു; കോട്ടയത്ത് UDF പുറത്ത്; അവസാനിച്ചത് രണ്ടു പതിറ്റാണ്ട് കാലത്തെ ഭരണം

   ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. അതേസമയം അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസിസി പ്രസിഡന്റ് നേരിട്ട് വിപ്പ് നല്‍കിയത്.

   മന്ത്രി വീണാ ജോർജിനെതിരേ വ്യക്തിഹത്യ നടത്തുന്ന പരാമർശം: പി സി ജോർജിനെതിരെ കേസെടുത്തു

   ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എം എൽ എയുമായ പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകൻ ബി എച്ച് മൻസൂർ നൽകിയ പരാതിയിൽ എറണാകുളം ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

   പ്രാഥമിക അന്വേഷണത്തിൽ പി സി ജോർജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്. പി സി ജോർജിന്റെ ടെലഫോൺ സംഭാഷണം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ക്രൈം നന്ദകുമാറിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ജോർജുമായി നന്ദകുമാർ നടത്തിയ ടെലഫോൺ അഭിമുഖമാണ് വിവാദമായത്.

   മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ആളാണ് വീണ ജോർജെന്ന് തെളിയിച്ചെന്നും സിനിമാ നടിയാകാൻ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണെന്നും സംഭാഷണത്തിൽ ജോർജ് പറയുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് അഭിമുഖമെന്നും അത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}