നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സംഘപരിവാര്‍ അജണ്ടയില്‍ പെട്ടുപോകരുത്; സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആസൂത്രിതശ്രമം'; വി.ഡി.സതീശന്‍

  'സംഘപരിവാര്‍ അജണ്ടയില്‍ പെട്ടുപോകരുത്; സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആസൂത്രിതശ്രമം'; വി.ഡി.സതീശന്‍

  സംഘപരിവാര്‍ അജണ്ടയില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായങ്ങള്‍ പെട്ടുപോകരുത്.

   പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Share this:
   കൊച്ചി: പാലാ ബിഷപ്പിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐ.ഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതില്‍ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറുകാരാണെന്നും അദ്ദേഹം പറഞ്ഞു.

   സംഘപരിവാര്‍ അജണ്ടയില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായങ്ങള്‍ പെട്ടുപോകരുത്. പ്രസ്താവനയ്ക്കു പകരമായി ചിലര്‍ ബിഷപ്പ് ഹൗസിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയാണ്. ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്നും പരസ്പരമുള്ള സംഘര്‍ഷങ്ങളും പ്രകോപനങ്ങളും പ്രകടനങ്ങളും ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

   കേരളത്തില്‍ സമുദായിക സംഘര്‍ഷം ഉണ്ടാകുന്ന ഘട്ടമുണ്ടായാല്‍ അതില്‍ കക്ഷി ചേരാതെ ഇല്ലാതാക്കന്‍ ശ്രമിക്കും. കേരളത്തില്‍ മതസൗഹാര്‍ദ്ദവും മതമൈത്രിയും നിലനില്‍ക്കണം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും ഇതു വഷളാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

   Also Read-'നാര്‍ക്കോ ജിഹാദ് യഥാര്‍ത്ഥ്യം;സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികള്‍ കരുതുന്നത്'; സന്ദീപ് ജി വാര്യര്‍

   ബിഷപ്പ് പറഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേകമായി പരിഗണിക്കേണ്ട എന്തെങ്കലും ഉണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിച്ച് പരിഹരിക്കണം. അല്ലാതെ അതു കൈവിട്ടു പോകുന്ന അവസ്ഥയുണ്ടാകരുത്. മുസ്ലീം വിരുദ്ധത ഉണ്ടാക്കാന്‍ ചിലയാളുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രമിക്കുന്നുണ്ട്. ഇതിനു കൗണ്ടറായി ക്രൈസ്തവ വിരുദ്ധതയും ഉണ്ടാകും.

   Also Read-നര്‍ക്കോട്ടിക് ജിഹാദ് കേള്‍ക്കുന്നതാദ്യം; പ്രസ്താവനകള്‍ നടത്തുമ്പോള്‍ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം; മുഖ്യമന്ത്രി

   ഇരുമതവിഭാഗങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ അകലും. എന്തിനാണ് കേരളത്തില്‍ അങ്ങനെയൊരു അകല്‍ച്ചയുടെ ആവശ്യം. കേരളത്തിന്റെ സമൂഹിക ഇഴയടുപ്പംകീറിപ്പറിക്കരുത്. ഇതാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി ഡി സതീശന്‍ പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}