തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് (Karuvannur bank) CBI അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീമിലെ അപാകതകൾ തിരുത്തി ഓർഡിനൻസ് കൊണ്ടുവരണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.
സെക്രട്ടറിയും ഭരണസമിതിയും പറഞ്ഞത് അനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുന്നാം പ്രതി ജിൽസ് വെളിപ്പെടുത്തിയിരുന്നു. കരുവന്നൂർ ബാങ്കിലെ മുൻ സീനിയർ ഓഫീസറായിരുന്നു സി കെ ജിൽസ്.
സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നോക്കിയിരുന്നതെന്നും തന്നെ കേസിൽ പെടുത്തുകയായിരുന്നെന്നും ജിൽസ് പറഞ്ഞു. കേസിലെ മൂന്നാം പ്രതിയാണ് ജിൽസ്. സെക്രട്ടറി പറഞ്ഞത് അനുസരിച്ചാണ് എല്ലാം ചെയ്തത്. കേസിൽപ്പെട്ടത് എങ്ങനെ എന്ന് അറിയില്ലെന്നും ജിൽസ് പറഞ്ഞു.
Also Read-
ഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് അറസ്റ്റിൽഅതേസമയം, ഫിലോമിനയുടെ കുടുംബത്തെ മന്ത്രി ആർ ബിന്ദു ആക്ഷേപിച്ചെന്ന് ചൂണ്ടികാട്ടി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്. മന്ത്രിയുടെ ഇരിങ്ങാലക്കുട ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Also Read-
മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ച; SHOയെ സ്ഥലം മാറ്റിനിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നാണ് സഹകരണ മന്ത്രി വി എൻ വാസവൻ ആവർത്തിച്ച് ഉറപ്പ് നൽകുന്നത്. എന്നാൽ കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകന് പിൻവലിക്കാൻ കഴിയുന്ന തുകയ്ക്കുളള നിബന്ധനകൾ കർശനമായി തുടരുകയാണ്.
ലക്ഷങ്ങൾ നിക്ഷേപമുളളവർക്ക് പോലും പതിനായിരം രൂപ മാത്രമാണ് കരുവന്നൂർ ബാങ്കിൽ നിന്ന് പിൻവലിക്കാനാവുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.