നിർദ്ദേശങ്ങളെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ദേശീയപാത വികസനത്തിനായി പണം വകയിരുത്തിയെന്ന പ്രഖ്യാപനത്തെ പരിഹസിച്ചാണ് സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ സംസ്ഥാനങ്ങളിൽ ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണ് പ്രഖ്യാപനമെന്നതാണ് സതീശന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-കേന്ദ്ര ബജറ്റിന്റെ 51-ാമത്തെ പാരഗ്രാഫ് ഒന്നു വായിക്കണം. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നാഷണൽ ഹൈവേ നിർമ്മിക്കുന്നതിന് പതിനായിരക്കണക്കിന് കോടി രൂപ നൽകുമത്രെ! എന്താണ് ഈ സംസ്ഥാനങ്ങളുടെ പ്രത്യേകത ? ഇവിടെയെല്ലാം ഈ വരുന്ന ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ പോകുകയാണ്.
എങ്ങിനെ ചിരിക്കാതിരിക്കും?
51. To further augment road infrastructure, more economic corridors are also being planned. Some are: a. 3,500 km of National Highway works in the state of Tamil Nadu at an investment of `1.03 lakh crores. These include Madurai-Kollam corridor, Chittoor-Thatchur corridor. Construction will start next year. b. 1,100 km of National Highway works in the State of Kerala at an investment of `65,000 crores including 600 km section of Mumbai- Kanyakumari corridor in Kerala. c. 675 km of highway works in the state of West Bengal at a cost of `25,000 crores including upgradation of existing road-Kolkata – Siliguri. d. National Highway works of around `19,000 crores are currently in progress in the State of Assam. Further works of more than `34,000crores covering more than 1300 kms of National Highways will be undertaken in the State in the coming three years.
Also Read
'ബ്രേക്ക് ശരിയാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടി'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂര്കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ
ഡോ. ശശി തരൂര്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ''ഈ ബി ജെ പി സര്‍ക്കാര്‍ എന്നെ ഓര്‍മിപ്പിക്കുന്നത്, ബ്രേക്ക് ശരിയാക്കാന്‍ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ടെന്ന് ഉടമയോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ്''- എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ബജറ്റിൽ കർഷകരുടെ വരുമാന വർധനയ്ക്കാണ് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കർഷകരും ഗ്രാമങ്ങളുമാണ് ബജറ്റിന്റെ ഹൃദയമെന്നാണ് പ്രഖ്യാപനങ്ങൾ കാണിക്കുന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ധനമന്ത്രി നിർമല സീതാരാമനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ''സാധാരണക്കാർക്ക് മേൽ അധികഭാരം അടിച്ചേൽക്കുമെന്നാണ് പല വിദഗ്ധരും കരുതിയത്. എന്നാൽ രാജ്യത്തെ വികസന പാതയിലേക്ക് നയിക്കുന്നതിന് അനുകൂലമായ ബജറ്റാണ് കൊണ്ടുവന്നത്. ബജറ്റിന്റെ സഹായത്തോടെ സമ്പത്തും സൗഖ്യവും വർധിക്കും.
ഇത് ആത്യന്തികമായി സമസ്ത മേഖലകളുടെയും വികാസത്തിന് വഴി തെളിയിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിഹിതത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. കർഷകരുടെ വരുമാന വർധനവിനും ബജറ്റ് ഊന്നൽ നൽകുന്നു. ഇതെല്ലാം കാണിക്കുന്നത് കർഷകരും ഗ്രാമങ്ങളുമാണ് ഈ ബജറ്റിന്റെ ഹൃദയം എന്നുതന്നെയാണ്''- പ്രധാനമന്ത്രി പറഞ്ഞു.