• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജനകീയ പ്രശ്നങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരുമ്പോള്‍ മന്ത്രിമാര്‍ക്ക് പുച്ഛവും പരിഹാസവും: പ്രതിപക്ഷ നേതാവ്

ജനകീയ പ്രശ്നങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരുമ്പോള്‍ മന്ത്രിമാര്‍ക്ക് പുച്ഛവും പരിഹാസവും: പ്രതിപക്ഷ നേതാവ്

തെരുവ് നായയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ കുട്ടിയുടെ കുടുംബത്തിന്റെ സങ്കടം എങ്ങനെ പരിഹരിക്കും?

  • Share this:
    പത്തനംതിട്ട: ജനകീയ പ്രശ്നങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരുമ്പോള്‍ മന്ത്രിമാര്‍ക്ക് പുച്ഛവും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം പെരുകുകയാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കേണ്ട എ.ബി.സി പദ്ധതി നടപ്പാക്കാത്തതും മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് ഇതിന് കാരണം.

    പേവിഷ ബാധയ്ക്ക് എതിരെ ഉപയോഗിക്കുന്ന വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് വാക്സിന്റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായത്. കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

    Also Read- പേ വിഷബാധ പ്രതിരോധ വാക്സിൻ; ആശങ്കയകറ്റാന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

    ദൈവത്തിന്റെ സ്വന്തം നാടായ കേരളം അപകടകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. തെരുവ് നായയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ കുട്ടിയുടെ കുടുംബത്തിന്റെ സങ്കടം എങ്ങനെ പരിഹരിക്കും? ജനകീയ പ്രശ്നങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരുമ്പോള്‍ മന്ത്രിമാര്‍ക്ക് പുച്ഛവും പരിഹാസവുമാണ്.

    Also Read- 'അഭിരാമിയെ കടിച്ചത് വളര്‍ത്തുനായ' കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നെന്ന് അമ്മ

    റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെ സുരക്ഷാ സംവിധാനങ്ങളുടെ അപാകത കോടതികള്‍ ഉള്‍പ്പെടെ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. വള്ളിക്കോട് ഓടനിര്‍മ്മാണത്തിന്റെ ഭാഗമയി റോഡില്‍ അലക്ഷ്യമായി ഇട്ടിരുന്ന സ്ലാബിലെ കമ്പി തലയില്‍ തുളച്ച് കയറിയാണ് വിവാഹനിശ്ചയ തലേന്ന് യദുകൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്. ഇപ്പോഴും അബോധാവസ്ഥയിലാണ്. പൊതുമരാമത്ത് വകുപ്പോ സര്‍ക്കാരോ ഒരു സഹായവും നല്‍കിയിട്ടില്ല. ചികിത്സയ്ക്ക് വേണ്ടി വീട് വില്‍ക്കേണ്ട അവസ്ഥയിലാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കുമെന്നും സഹായം ഉറപ്പാക്കുമെന്നും യദുകൃഷ്ണന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി.
    Published by:Naseeba TC
    First published: