'തെർമോമീറ്ററിന് 2500 രൂപ; സർക്കാർ വാങ്ങിയത് 5000 രൂപക്ക്. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ?': വി.ഡി സതീശൻ
മാർച്ച് 28ന് സർക്കാർ 1550 രൂപ നിരക്കിൽ 15,000 പിപിഇ കിറ്റുകൾ വാങ്ങിയെന്നും എന്നാൽ പിറ്റേ ദിവസം വാങ്ങിയത് 425 രൂപ നിരക്കിലുമാണെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടുന്നു.

വി.ഡി സതീശൻ
- News18 Malayalam
- Last Updated: August 26, 2020, 5:26 PM IST
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന അഴിമതി ചൂണ്ടിക്കാട്ടി കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ വാങ്ങിയ പിപിഇ കിറ്റും ഇൻഫ്രാറെഡ് തെർമോമീറ്ററും വാങ്ങിയതിൽ സർക്കാർ അഴിമതി നടത്തിയെന്നാണ് സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നത്.
മാർച്ച് 28ന് സർക്കാർ 1550 രൂപ നിരക്കിൽ 15,000 പിപിഇ കിറ്റുകൾ വാങ്ങിയെന്നും എന്നാൽ പിറ്റേ ദിവസം വാങ്ങിയത് 425 രൂപ നിരക്കിലുമാണെന്ന് വി.ഡി. സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇൻഫ്രാറെഡ് തെർമോമീറ്ററിന്പൊതുവിപണയിൽ 2500 രൂപയാണെങ്കിലും സർക്കാർ വാങ്ങിയത് 5,000 രൂപ നിരക്കിലാണത്രെ. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ എന്നും വി.ഡി. സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
സർക്കാരിനെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ വി.ഡി സതീശൻ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. നയതന്ത്ര ചാനൽ വഴി നടന്ന സ്വർണക്കള്ളക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നായിരുന്നു ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
" സർക്കാർ മാർച്ച് 28 ന് 15000 പി പി ഇ കിറ്റുകൾ 1550 രൂപ നിരക്കിൽ വാങ്ങി. പിറ്റേ ദിവസം വാങ്ങിയത് 425 രൂപക്ക്. ഇൻഫ്രാറെഡ് തെർമോമീറ്ററിന് പൊതുവിപണിയിൽ 2500 രൂപയാണ് വില. സർക്കാർ വാങ്ങിയത് 5000 രൂപക്ക്. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല !! "