കൊച്ചി: തൃക്കാക്കരയിലേത് (Thrikkakara By-Election Result)കൂട്ടായ പ്രവർത്തനത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥാനാർത്ഥിയുടെ സ്വീകാര്യത യുഡിഎഫിന് തുണയായി.
മഞ്ഞക്കുറ്റികൾ അഹങ്കാരത്തിന്റെ അടയാളമായിരുന്നു. മന്ത്രിമാർ കാടിളക്കി മറിച്ചിട്ടും തുണയായില്ല. ധാർഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണിത്. സിൽവർ ലൈനിനെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ജനവിധി വ്യക്തമാക്കുന്നു.
സർക്കാരിന്റെ രാജി ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ആവശ്യപ്പെട്ടു.
സിൽവർലൈൻ മഞ്ഞക്കുറ്റിക്ക് ജനം നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു. കേരളം മാറുന്നു എന്നതിന്റെ ഉദാഹരണമാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയ. വി.ഡി സതീശൻ മുന്നിൽ നിന്ന് നയിച്ച പോരാട്ടത്തിന്റെ ഫലമാണ് വിജയെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
യുഡിഎഫ് ഒറ്റക്കെട്ടായി നേടിയ വിജയം എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. പിടിയോടുള്ള ആദരവ് ജനവിധിയിൽ പ്രതിഫലിച്ചു. സർക്കാർ സിൽവർ ലൈൻ ഉപേക്ഷിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
അതേസമയം, തൃക്കാക്കരയില്‍ ഇടത് മുന്നണിക്കേറ്റ പരാജയം ആഘോഷമാക്കി കെ റെയിൽ സമരക്കാർ. കെറെയില്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ കോട്ടയം മാടപ്പള്ളിയില്‍ കെറെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ കോലം കത്തിച്ചു. തുടര്‍ന്ന് സമരാനുകൂലികള്‍ മധുരം വിതരണം ചെയ്തു. തൃക്കാക്കരയില്‍ സര്‍ക്കാരിനേറ്റത് കെറെയിലിന്റെ പേരില്‍ ജനങ്ങളെ ദ്രോഹിച്ചതിനുള്ള മറുപടിയാണെന്ന് സമരാനുകൂലികള്‍ പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.