ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിലെ (Popular Front Rally) വിദ്വേഷ മുദ്രാവാക്യത്തിൽ (Hate Slogan) നടപടി എടുക്കാൻ വൈകുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും റാലിയിലെ വിദ്വേഷ മുദ്രവാക്യങ്ങൾക്കെതിരെ ഭരണകക്ഷിയിലെ ആരും പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വർഗീയ ശക്തികളുമായി കോൺഗ്രസ് സന്ധി ചെയ്യില്ലെന്നും അവരുടെ വോട്ട് വേണ്ടെന്നും സതീശൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് റാലിയിൽ നിന്ന് ഉയർന്ന കുട്ടിയുടെ മുദ്രാവാക്യം കേരളത്തിന്റെ മതേതര മനസിലേക്ക് കുന്തമുന പോലെയാണ് തറച്ചു കയറിയത്. ആ റാലിയിൽ കുട്ടിയെക്കൊണ്ടു മുദ്രാവാക്യം വിളിപ്പിച്ചത് ആരാണ്? ആരാണത് എഴുതി നൽകയത്, പഠിപ്പിച്ചത് എന്നെല്ലാം കണ്ടെത്തണം. ഇത്തരം പ്രവർത്തികൾ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ എത്രത്തോളം വിഷലിപ്തമാക്കുന്നുവെന്ന് തിരിച്ചറിയണമെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വർഗീയവാദികളുമായി സർക്കാർ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഇവർക്കെതിരെ ഒരു നടപടിയും എടുക്കാൻ സാധിക്കാത്തതിന്റെ കാരണമെന്നും സതീശൻ പറഞ്ഞു. വർഗീയ ശക്തികൾക്ക് മുന്നിൽ മുട്ടുവിറയ്ക്കുന്ന ഈ മുഖ്യമന്ത്രിയെയാണോ ക്യാപ്റ്റൻ എന്നു വിളിക്കുന്നതെന്നും ഈ ക്യാപ്റ്റന്റെ നേതൃത്വത്തിലാണ് യുദ്ധം ചെയ്യുന്നതെങ്കിൽ തിരിഞ്ഞോടുന്നതിനുള്ള വഴികൾ മുൻകൂട്ടി കണ്ടുവെക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയ ശക്തികളുടെ മുന്നിലെത്തുമ്പോൾ മുഖ്യമന്ത്രി ദുർബലനാകുന്നു. പി സി ജോർജിനെതിരായ ആരോപണം ഉയർന്നുവന്നപ്പോഴും ഇതേ അവസ്ഥയാണ് കണ്ടത്. കേരളത്തിന്റെ മതേതരത്വം തകർക്കുന്ന ഇത്തരം ഒരു ശക്തികളുമായി ഒരു സന്ധിയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കനത്ത നടപടികൾ സ്വീകരിക്കാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read-
Popular Front | 'തീവ്രവാദം ഇങ്ങനെ മുതുകില്‍ ചുമന്ന് നടക്കണോ? വര്‍ഗീയത തുപ്പിയത് യാദൃശ്ചികമാണെന്ന് കരുതാന്‍ വയ്യ'; KNM നേതാവ്കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒറ്റപ്പെട്ട സംഭവമെന്ന് പോപ്പുലര്‍ ഫ്രണ്ട്ആലപ്പുഴയില് പോപ്പുലര്‍ ഫ്രണ്ട്(Popular Front) റാലിയ്ക്കിടെ ഉയര്‍ന്ന വിദ്വേഷ മുദ്രാവാക്യത്തില്‍(Hate Slogan) വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍. മുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലീം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണ്. കുട്ടിവിളിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യമല്ല. ഒറ്റപ്പെട്ട സംഭവമാണത്. മറ്റാരും ഈ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്.
Also Read-
Popular Front Rally | പോപ്പുലര്‍ ഫ്രണ്ട് റാലി; വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്മുദ്രാവാക്യം പോപുലര്‍ ഫ്രണ്ടിന് യോജിക്കാന്‍ കഴിയാത്തതാണ്.ഭാവിയില്‍ ഇത്തരം പിഴവ് ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കും.ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ശ്രമിക്കുന്നു. റാലിക്കിടെയുണ്ടായ മുദ്രാവാക്യം കുട്ടിക്ക് ആരോ പറഞ്ഞു കൊടുത്തിരിക്കാം. അത് പോപ്പുലര്‍ ഫ്രണ്ട് എഴുതിക്കൊടുത്തതല്ല. മുദാവാക്യം ആര്‍ എസ് എസിന് എതിരായതാണെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.