നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് നിയന്ത്രണങ്ങളിലെ പാളിച്ച; 'വൈകിയായാലും ബോധ്യമുണ്ടാകുന്ന നല്ലത്'; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

  കോവിഡ് നിയന്ത്രണങ്ങളിലെ പാളിച്ച; 'വൈകിയായാലും ബോധ്യമുണ്ടാകുന്ന നല്ലത്'; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

  പ്രതിപക്ഷം നേരത്തെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാരിനെ ഇകഴ്ത്തിക്കെട്ടാനാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

   പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Share this:
   തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിലെ പാളിച്ചകളെക്കുറിച്ച് സര്‍ക്കാരിന് വൈകിയായാലും ബോധ്യമുണ്ടാകുന്നത് നല്ലതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം നേരത്തെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാരിനെ ഇകഴ്ത്തിക്കെട്ടാനാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്‍ ലോക്ഡൗണ്‍ സാധ്യത ഇനി ഉണ്ടാകില്ലെന്ന സൂചന മുഖ്യമന്ത്രി നല്‍കിയിരുന്നു.

   കോവിഡ് രോഗവ്യാപനം കൂടാന്‍ കാരണം നിയന്ത്രണ സംവിധാനങ്ങളിലെ പാളിച്ചകളെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ഇക്കാര്യത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

   വി ഡി സതീശന്റെ കുറിപ്പ്

   കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് മുഖ്യമന്ത്രി.

   കൊവിഡ് രോഗവ്യാപനം കൂടാന്‍ കാരണം നിയന്ത്രണ സംവിധാനങ്ങളിലെ പാളിച്ചകളെന്ന് ചീഫ് സെക്രട്ടറി.

   ഇതല്ലേ, പ്രതിപക്ഷം നേരത്തെ പറഞ്ഞത്. അപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയ പ്രേരിതമെന്നും, സര്‍ക്കാരിനെ ഇകഴ്ത്തിക്കെട്ടാനാണെന്നുമാണ്.
   വൈകിയായാലും ബോധ്യമുണ്ടാകുന്നത് നല്ലതാണ്.

   'ക്വറന്‍റീൻ ലംഘിച്ചാൽ കനത്ത പിഴ; ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല; കോവിഡിനൊപ്പം ജീവിക്കണം' : മുഖ്യമന്ത്രി പിണറായി

   തിരുവനന്തപുരം: കോവിഡ് കേസുകളും ടിപിആറും കുറഞ്ഞില്ലെങ്കിലും ഇനിയും കേരളം പൂർണമായി അടച്ചിടില്ല. സംസ്ഥാനത്ത് ഇനി പൂർണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

   വാർഡുതല സമിതികൾ, അയൽപ്പക്ക നിരീക്ഷണം, സിഎഫ്എൽടിസികൾ, ഡൊമിസിലറി കേന്ദ്രങ്ങൾ, ആർആർടികൾ എല്ലാം വീണ്ടും ശക്തിപ്പെടുത്തും. ക്വറന്‍റീന്‍ ലംഘകരെ കണ്ടെത്തിയാൽ കനത്ത പിഴ, ലംഘകരുടെ ചെലവിൽ പ്രത്യേക ക്വറന്‍റീന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതൽ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യം.

   ഇതിനിടെ, സംസ്ഥാനം18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 75 ശതമാനം പിന്നിട്ടു. ഈ മാസത്തിനകം ഇത് 100 ശതമാനമാക്കാനുള്ള യജ്ഞത്തിനിടയിലാണ് വാക്സിൻ ക്ഷാമം വീണ്ടുമെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് തീർന്നു.
   Published by:Jayesh Krishnan
   First published:
   )}