• HOME
 • »
 • NEWS
 • »
 • kerala
 • »
 • Rape |കുറ്റ്യാടി കൂട്ടബലാത്സംഗം: സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ വീണ്ടും പരാജയമെന്നു തെളിഞ്ഞു; വി.ഡി സതീശന്‍

Rape |കുറ്റ്യാടി കൂട്ടബലാത്സംഗം: സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ വീണ്ടും പരാജയമെന്നു തെളിഞ്ഞു; വി.ഡി സതീശന്‍

നമ്മുടെ പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തില്‍ അതു നടപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

 • Last Updated :
 • Share this:
  Rape |കുറ്റ്യാടി കൂട്ടബലാത്സംഗം: സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ വീണ്ടും പരാജയമെന്നു തെളിഞ്ഞു; വി.ഡി സതീശന്‍കോഴിക്കോട്: കുറ്റ്യാടിയില്‍ പതിനേഴുകാരിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് (Gang rape)ഇരയായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.(VD Satheesan) സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്തിടെയായി സംസ്ഥാനത്ത് കൂടി വരുന്നത് ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ (Government) തയാറാകണം.

  നമ്മുടെ പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തില്‍ അതു നടപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കുറ്റ്യാടിയില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിന് പഴുതടച്ച രീതിയിലുള്ള അന്വേഷണം നടത്തി അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

  നവജാത ശിശുവിനെ അമ്മയിൽ നിന്ന് വേർപിരിച്ച സംഭവം: മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു

  തങ്ങളുടെ സമ്മതമില്ലാതെ സ്വന്തമായി ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത മ​ക​ളു​ടെ ആൺകു​ഞ്ഞി​നെ ഒ​ളി​പ്പി​ച്ച​തി​ന്​ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ ഒടുവിൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. മു​ൻ എ​സ് ​എ​ഫ് ​ഐ നേ​താ​വ് (Former SFI Leader) അ​നു​പ​മ​യു​ടെ (Anupama) പ​രാ​തി​യി​ലാ​ണ് പി​താ​വും സി പി ​എം (CPM) പേ​രൂ​ർ​ക്ക​ട ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി ​എ​സ് ജ​യ​ച​ന്ദ്ര​ന്‍, മാ​താ​വും സി പി എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വു​മാ​യ സ്മി​താ ജ​യിം​സ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. അ​നു​പ​മ​യു​ടെ സ​ഹോ​ദ​രി അ​ഞ്ജു, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് അ​രു​ൺ, ജ​യ​ച​ന്ദ്രന്റെ സു​ഹൃ​ത്തു​ക്ക​ളും സിപി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യ ര​മേ​ശ​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യും പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് കേ​​സെ​ടു​ത്തി​ട്ടു​ണ്ട്. അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ൽ​കി ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പൊ​ലീ​സ് എ​ഫ്‌ ഐ ആ​ര്‍ ര​ജി​സ്റ്റർ ചെ​യ്ത​ത്.

  ഡി വൈ എഫ്​ ഐ മേഖലാ പ്രസിഡന്റും ദളിത് ക്രിസ്ത്യനുമായ അജിത്തുമായുള്ള മകൾ അനുപമയുടെ ബന്ധത്തെ മാതാപിതാക്കൾ എതിർത്തു. എന്നാൽ, ഈ ബന്ധത്തിൽ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ര്‍ 19ന്​ അ​നു​പ​മ ആ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി. ശേഷം, സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് തി​രി​ച്ചേ​ല്‍പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ച്ഛ​നും അ​മ്മ​യും കു​ട്ടി​യെ കൊ​ണ്ടു​പോ​യെ​ന്നാ​ണ് അ​നു​പ​മ​യു​ടെ പ​രാ​തി. പി​ന്നീ​ട്​ കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു​വെന്നും പരാതിയിൽ പറയുന്നു. ദുര​ഭി​മാ​ന​ത്തെ തു​ട​ര്‍ന്നാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ള്‍ കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് അ​നു​പ​മ​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ, അനു​പ​മ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ്​ കു​ട്ടി​യെ ശി​ശു​ക്ഷേ​മ​സ​മി​തി​യി​ല്‍ ഏ​ല്‍പി​ച്ച​തെ​ന്നാ​ണ് ജ​യ​ച​ന്ദ്ര​​ൻ പ​റ​യു​ന്ന​ത്.

  Also Read- Murder| കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നത് ദുരവസ്ഥ കണ്ട് മനംനൊന്തെന്ന് ഭാര്യ


  വിവാഹിതനായിരുന്ന അജിത്​ കഴിഞ്ഞ ജനുവരിയിൽ വിവാഹ മോചിതനായി. കഴിഞ്ഞ മാർച്ച്​ മുതൽ അജിതും അനുപമയും ഒരുമിച്ചാണ്​ ജീവിക്കുന്നത്​. ഏ​പ്രി​ല്‍ 19നാ​ണ് അ​നു​പ​മ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. പ​ക്ഷേ, കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. അ​നു​പ​മ​യു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ചൈ​ല്‍ഡ് വെ​ല്‍ഫ​യ​ര്‍ ക​മ്മി​റ്റി​യും ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

  Also Read- വീട്ടുജോലിക്കാരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചു; മോൻസനെതിരെ പോക്സോ കേസ്

  തന്‍റെ കുഞ്ഞിനെ തിരിച്ചു കിട്ടാൻ നേരത്തെ സിപിഎം നേതാക്ക​ളെ കണ്ട്​ പരാതി പറഞ്ഞിരുന്നെങ്കിലും അവരാരും സഹായിക്കാൻ തയാറായില്ലെന്ന്​ അനുപമ ആരോപിക്കുന്നു. പാർട്ടിയിൽ നിന്ന്​ സഹായമൊന്നും ലഭിക്കാതായതോടെ ഡിജിപിക്കടക്കം പരാതി നൽകിയിരുന്നു. എന്നാൽ, അതിലും നടപടി ഉണ്ടായില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായ ശേഷമാണ്​ പൊലീസ്​ കേസെടുക്കാൻ തയാറായത്​.
  Published by:Jayashankar AV
  First published: