• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല'; വിഡി സതീശൻ

'ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല'; വിഡി സതീശൻ

ഗവര്‍ണര്‍ തെറ്റുതിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞത്. പതിനൊന്നരയ്ക്ക് വിസിമാര്‍ രാജിവയ്ക്കണമെന്നതല്ല സ്വാഗതം ചെയ്തതെന്ന് വിഡി സതീശൻ

  • Share this:
തിരുവനന്തപുരം: ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് നേതാക്കളോട് ആശയവിനിമയം നടത്തിയിട്ടാണണ് പ്രതികരണം നടത്തിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. . വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും സതീശന്‍ ചോദിച്ചു.

Also Read-'സതീശൻ പറഞ്ഞത് സതീശനോട് ചോദിക്കണം; വേണുഗോപാൽ പറഞ്ഞത് പാർട്ടിയുടെ ദേശീയനിലപാട്': ഗവർണർ വിഷയത്തിൽ കെ. മുരളീധരൻ‌

ഗവര്‍ണര്‍ തെറ്റുതിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞത്. പതിനൊന്നരയ്ക്ക് വിസിമാര്‍ രാജിവയ്ക്കണമെന്നതല്ല സ്വാഗതം ചെയ്തത്. ഗവർണറുടെ നടപടികളോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. സുപ്രീം കോടതി വിധിപ്രകാരം വിസിമാര്‍ക്കു തുടരാനാകില്ല. വിധി എല്ലാ വിസി നിയമനങ്ങള്‍ക്കും ബാധകമാണെന്നും വിഡി സതീശൻ പറഞ്ഞു.

Also Read-ഗവർണർക്കുളള പിന്തുണയിൽ കോൺഗ്രസിൽ ഭിന്നത; സംസ്ഥാന സർക്കാരിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ

ലീഗ് കടുത്ത അഭിപ്രായം പ്രകടിപ്പിച്ചതിന് പിന്നാലെ വി ഡി സതീശനെ തള്ളി കെ മുരളീധരനും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷനേതാവ് ഉൾപ്പടെയുള്ളവരുടെ അഭിപ്രായത്തിൽനിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാരിന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തിയിരുന്നു.

Also Read-'ഗവർണറുടെ നടപടി അതിരുകടന്നത്; പിന്നിൽ രാഷ്ട്രീയ ലക്ഷ്യം'; മുസ്ലീം ലീഗ്

അതേസമയം ഗവർണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നും ആവര്‍ത്തിച്ചു. ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവർണർ പ്രവർത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Published by:Jayesh Krishnan
First published: