കുറ്റകരമായ അനാസ്ഥയും ഉദാസീനതയും കൊണ്ടുണ്ടായ പ്രളയമാണ് ദുരിതമുണ്ടാക്കിയത്: V.D. സതീശൻ

മഴ മൂലമാണ് പ്രളയം ഉണ്ടായതെന്ന് ചെന്നൈ ഐ ഐ ടി പഠനം വ്യക്തമാക്കിയതായി തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് വി.ഡി സതീശൻ

news18
Updated: April 14, 2019, 3:08 PM IST
കുറ്റകരമായ അനാസ്ഥയും ഉദാസീനതയും കൊണ്ടുണ്ടായ പ്രളയമാണ് ദുരിതമുണ്ടാക്കിയത്: V.D. സതീശൻ
വി.ഡി സതീശൻ
  • News18
  • Last Updated: April 14, 2019, 3:08 PM IST
  • Share this:
കൊച്ചി: കുറ്റകരമായ അനാസ്ഥകൊണ്ടും ഉദാസീനത കൊണ്ടും ഉണ്ടായ പ്രളയമാണ് സംസ്ഥനത്ത് ദുരിതം ഉണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാവും പറവൂർ എം.എൽ.എയുമായ വി.ഡി. സതീശൻ. മഴ മൂലമാണ് പ്രളയം ഉണ്ടായതെന്ന് ചെന്നൈ ഐ ഐ ടി പഠനം വ്യക്തമാക്കിയതായി തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സെൻട്രൽ വാട്ടർ കമ്മീഷനും മനുഷ്യ നിർമ്മിത പ്രളത്തിൽ തുല്യ ഉത്തരവാദികളാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ഡാം ഇല്ലാത്ത നദികളെ കുറിച്ച് പറയുന്ന മുഖ്യമന്ത്രി അവിടങ്ങളിൽ നാശനഷ്ടം ഉണ്ടായില്ലന്ന് മനസിലാക്കണമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

'സർക്കാർ സ്വീകരിച്ചത് ശബരിമലയെ സംരക്ഷിക്കുന്ന നിലപാട്': പിണറായി വിജയൻ

കിഫ്ബി മസാല ബോണ്ട് വിഷയത്തിലും സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് വി.ഡി. സതീശൻ നടത്തിയത്. 2150 കോടി രൂപയുടെ മസാല ബോണ്ട് ഉയർന്ന പലിശ വിറ്റത് ദുരൂഹമാണെന്ന് സതീശൻ പറഞ്ഞു. മസാല ബോണ്ട് വിഷയത്തിൽ തോമസ് ഐസക്ക് ക്ഷണിച്ചാൽ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
First published: April 14, 2019, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading